അടൂര്‍:’ ഫണ്ട് അനുവദിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും കരാറുകാരന് കനാല്‍ റോഡ് പണി ആരംഭിക്കാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു.
ഏഴംകുളം കരിങ്ങാട്ടില്പ്പടി മുതല്‍ കാപ്പില്കോളനിഭാഗം വരെയുള്ള 1100 മീറ്റര്‍ കനാല്‍ റോഡ് റീടാറിംഗിന് വേണ്ടയാണ് സംസ്ഥാനസര്‍ക്കാര്‍ 10,40,386 രൂപ അനുവദിച്ചത്. 2012 നവംബര്‍ മാസം കരാറുകാരന് ജോലി ഏറ്റെടുത്തെങ്കിലും നാളിതുവരെ പണി ആരംഭിച്ചിട്ടില്ല. സ്വകാര്യ സ്കൂളുകള്‍, ദേവാലയങ്ങള്‍, കശുവണ്ടി ഫാക്ടറി തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്നത് കനാല്‍ റോഡിനെയാണ്. ഫണ്ട് അനുവദിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും കരാറുകാരന് ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പലതവണ ജനപ്രതിനിധികള്‍ കൊട്ടാരക്കരയിലെ കെഐപി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലും അടൂര്‍ സെക്ഷന്‍ ഓഫീസിലും ബന്ധപ്പെട്ടെങ്കിലും യാതൊരുഫലവും ഉണ്ടായിട്ടില്ല. മഴ ആരംഭിച്ചതോടെ റോഡ് ചെളിക്കുളമായിമാറി.റോഡ്പണി ആരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: