പടിഞ്ഞാറത്തറ : പ്രകൃതിദത്ത സമ്പൂര്‍ണ്ണാഹാരമായ പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ പ്രചാരണം നല്‍കുക, ക്ഷീര വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക, പാലിന്റെ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ലോക ക്ഷീര ദിനാചരണം ജൂണ്‍ ഒന്നാം തീയതി വിപുലമായ പരിപാടികളോടെ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ സംഘടിപ്പിച്ചു. ജില്ലാതല ക്ഷീര ദിന ഉദ്ഘാടനവും, ക്ഷീര വികസന വകുപ്പിന്റെ ധനസഹായത്തോടെ കാപ്പിക്കളം ക്ഷീര സംഘം നിര്‍മ്മിച്ച ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍-കം-ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനവും കാപ്പിക്കളം ക്ഷീര സംഘത്തില്‍ മില്‍മ ചെയര്മാന് പി.ടി.ഗോപാലക്കുറുപ്പ് നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് അദ്ധ്യക്ഷത വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് പി.ജി. ക്ഷീര കര്‍ഷകര്‍ക്ക് വൃക്ഷത്തെ വിതരണ ഉദ്ഘാടനം നടത്തി.
ജില്ലാ പഞ്ചയത്ത് അംഗം കെ.ബി. നസീമ, നസീമ പൊന്നാണ്ടി, ജിന്‍സി സണ്ണി, ശാന്തിനി ഷാജി, ജോസഫ്, മാത്യു ടി., വര്‍ക്കി ജോര്‍ജ്, സിനില ഉണ്ണികൃഷ്ണന്, ജോണി ടി.ജെ, ബെന്നി വര്‍ക്കി, എം.ടി.ജോണി, ഷിബു കെ. ജെ, ബി.പി. ബെന്നി, കാപ്പിക്കളം ക്ഷീര സംഘം പ്രസിഡന്റ് മത്തായി പി.കെ., റൊണാള്‍ഡ് വില്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: