കല്‍പ്പറ്റ : കോളേജ്മാഗസിന്‍ കൃത്യസമയത്ത് അച്ചടിച്ച്നല്കാതിരുന്ന പ്രസ്സുടമ 27,500 രുപ നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു. ഓറിയന്റല്‍ സ്കുള് ഓഫ് ഹോട്ടല്മാനേജ്മെ ന്റ് പ്രിന്‍സിപ്പാള്‍ നല്കിയ പരാതിയിലാണ് നടപടി. കോളേജ്മാഗസിന്‍ അച്ചടിച്ച്നല്കാന് ചുണ്ടേല്‍ കിന്ഫ്രബിസിനസ് പാര്‍ക്കിലെ മിര്ഡിയസണ് പ്രിന്റേഴ്സിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ നിശ്ചിതസമയത്ത് മാഗസിന് അച്ചടിച്ച് നല്കാന് പ്രസ്സിന് സാധിച്ചില്ല. അതിനാല്‍ നിശ്ചയിച്ചദിവസം പ്രകാശനം നടത്താനോ തരണംചെയ്യാനോസാധിച്ചില്ല. തുടര്‍ന്നുണ്ടായ പ്രയാസങ്ങള്‍ക്ക് നഷ്ട പരിഹാരമാവശ്യപ്പെട്ടാണ് പ്രിന്‍സിപ്പാള്‍ ഫോറത്തെ സമീപിച്ചത്. സമയബന്ധിതമായി സേവനം നല്കുന്നതില് അച്ചടി ഏറ്റെടുത്ത പ്രസ്സ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജില്ലാ തര്‍ക്ക പരിഹാര ഫോറം അദ്ധ്യക്ഷ്യന്‍ ജോസ് വി തണ്ണിക്കോട്, അംഗങ്ങളായ റെനിമോള്‍ മാത്യു, ചന്ദ്രന് ആലച്ചേരി എന്നിവരാണ് 22,500 രൂപ നഷ്ട പരിഹാരവും 5000 രൂപ കോടതിചെലവും നല്കാന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: