വൈത്തിരി : വൈത്തിരി താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമൊരുക്കി ജനോപകാരപ്രദമാക്കണമെന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച ആവശ്യപ്പെട്ടു. സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ഇതര സ്റ്റാഫും, ചികിത്സാസൗകര്യങ്ങളും വേണ്ടത്രയില്ല.
16 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് വെറും ഏഴ് ഡോക്ടര്മാര്മാത്രാമാണ് ഉള്ളത്. ഗൈനകോളജിസ്റ്റിന്റെയും ഫിസിഷ്യന്റെയും സേവനം ഒരു വര്‍ഷത്തോളമായി രോഗികള്‍ക്ക് ലഭ്യമല്ല. മുന്‍പ് ദിവസവും 800 മുതല്‍ 900 വരെ രോഗികള്‍ സന്ദര്‍ശിച്ചിരുന്ന ഇവിടെ ഇരുന്നൂറില്‍ താഴെ രോഗികള്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. ഈ സാഹചര്യത്തിലാണ് നൂറ്കണക്കിന് വനവാസികളും മറ്റ് സാധാരണക്കാരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. ആശു പത്രിയില്‍ ഇപ്പോഴത്തെ ആശ്രയം പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ഒരു ആംബുലന്‍സാണ്. ആശുപത്രിയില്‍ വര്‍ഷങ്ങളായി രണ്ട് ആംബുലന്‍സ് കട്ടപ്പുറത്താണ്. മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം രൂപ വരെ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയാണ് ആശുപത്രിയില്‍ ആവശ്യമായ വെള്ളം ലഭ്യമാക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ നിലനില്‍ക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് അടിയന്തിരപരിഹാരമുണ്ടാക്കാന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ടി.എം.സുബീഷ് പറഞ്ഞു.
യോഗത്തില്‍ ജില്ലാ വൈസ്പ്രസിഡണ്ട് എം.ആര്.അജീഷ്, എം.ആര്.രാജീവ്, അജയന്, സുഭാഷ്, രതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: