കല്‍പ്പറ്റ : ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ ഇത്തവണ വിപുലമായ രീതിയില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ്. പശ്ചിമഘട്ടത്തിലെ പ്രധാന ഭൂ മേഖലയായ വയനാടിന്റെ തനത് കാലാവസ്ഥ നിലനിര്‍ത്തുന്നതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഓര്‍മ്മ മരം എന്ന പേരില്‍ പത്ത് ലക്ഷം മരത്തൈകള്‍ നട്ട് പിടിപ്പിക്കുന്ന ഉദ്യമത്തില്‍ പൊതുജനങ്ങള്‍ പങ്കാളികളാകണം. പൊതുസ്ഥലങ്ങള്‍, പുരയിടം, കൃഷിയിടം എന്നിവിടങ്ങളില്‍ പരിസ്ഥിതി ദിനത്തില്‍ ഒരു മരത്തൈയെങ്കിലും നട്ട് പിടിപ്പിക്കാന്‍ ഏവരും ശ്രമിക്കണം. വരും കാലത്തിനായി ഇതൊരു വരമാകും. മരുവത്കരണത്തില്‍ നിന്നും നാടിനു മോചനമാകും. വനം വകുപ്പ് നെഴ്സറി, അമ്പലവയല്‍ ആര്.എ.ആര്.എസ് എന്നിവിടങ്ങളിലായി വിവിധ വൃക്ഷത്തൈകള്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. സ്വീപ്പിന്റെഭാഗമായി പോളിങ്ബൂത്തില്നിന്ന് ടോക്കണ്‍ ലഭിച്ചവര്‍ക്ക് അതത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ആസ്ഥാനത്ത് നിന്നും സൗജന്യമായി തൈകള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: