നിരവില്‍പ്പുഴ : അന്യജില്ലകളില്‍നിന്നും വ്യാപകമായ രീതിയില്‍ വയനാട്ടിലേക്ക് മാലിന്യംകൊണ്ടുവന്ന് തള്ളുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ സമരം വിജയം കണ്ടു. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയില്‍നിന്നും മാലിന്യം കയറ്റിവന്ന വാഹനങ്ങള്‍ നിരവില്‍പ്പുഴയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. എന്നാല്‍ സമരത്തിനുനേരെ അധികൃതര്‍ നിഷേധാത്മകനിലപാട് സ്വീകരിച്ചതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജൂണ്‍ മൂന്നിന് രാവിലെ 9.30 മുതല്‍ മാനന്തവാടി-കുറ്റിയാടി റൂട്ടില്‍ ചുരം ഉപരോധിച്ചു. തുടര്‍ന്ന് നാല് മണിക്ക് ചര്‍ച്ച നടത്താമെന്ന സബ്കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
വൈകീട്ട് നാല് മണിക്ക് മാനന്തവാടി സബ് കളക്ടറുടെ ചേംബറില്‍ സബ് കളക്ടര്‍ ശീറാം സാംബശിവറാവു. ഡിവൈഎസ്പി അസൈനാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ് നം പരിഹരിച്ചത്. പന്നിഫാ മിന്റെ മറവില്‍ അന്യജില്ല കളില്‍നിന്നും വാഹനങ്ങളി ല്‍ മാലിന്യം കയറ്റികൊണ്ടു വന്ന് ജില്ലയില്‍ നിക്ഷേപി ക്കുന്ന പ്രവൃത്തി അവസാനി പ്പിക്കാന് നടപടി സ്വീകരി ക്കുമെന്നും പ്രശ്നത്തിന് പെട്ടന്നുതന്നെ പരിഹാരമുണ്ടാക്കാമെന്നുമുള്ള തീരുമാനത്തില്‍ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. അന്യജില്ലകളില്‍നിന്നും മാലിന്യംകൊണ്ടുവരുന്നത് നിര്‍ത്തിവെക്കാന്‍ സബ്കളക്ടര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പന്നി ഫാം ഉടമകളോട് ആവശ്യപ്പെട്ടു.
വെള്ളമുണ്ട എസ്ഐ ജോണി, ബിജെപി മണ്ഡലം പ്രസിഡണ്ട് കണ്ണന് കണിയാരം, ബിജെപി തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വെള്ളന് പാലിയോട്ടില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം, ജനറല്‍ സെക്രട്ടറി ജിതിന്‍ഭാനു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഉപരോധസമരം ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ഉദ്ഘാടനംചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം അദ്ധ്യക്ഷത വഹിച്ചു. കണ്ണന് കണിയാരം, ടി.എം.സുബീഷ്, ജിതിന് ഭാനു, പാലേരി രാമന്, അബ്ദുല്‍ സത്താര്‍, സുധീഷ്, ശശി, സനല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: