പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷീരസഹകരണ സംഘങ്ങളുടെയും പങ്കാളിത്തത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 20-ാം ഘട്ടത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, സ്ഥിരം സമിതി അധ്യക്ഷന്‍ പി.ജി അനില്‍കുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.റസിയ കൊന്താലം, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബാബു ഏബ്രഹാം, ഡയറി എക്റ്റന്‍ഷന്‍ ഓഫീസര്‍ എ.അയൂബ്, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.അംബികാദേവി, ക്ഷീരസംഘം പ്രസിഡന്റുമാരായ സി.വി ഗോപാലകൃഷ്ണന് നായര്‍, ബിജി മാത്യു കോമാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് നടന്ന സെമിനാറില്‍ നൂറോളം കര്‍ഷകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: