കോന്നി: കോന്നി ഗ്രാമപഞ്ചായത്തിന് പുറമെ പ്രമാടം പഞ്ചായത്തിലും എത്തിയ ആഫ്രിക്കന്‍ ഒച്ചുകളെ നിര്‍മാര്‍ജനം ചെയ്യുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ കായംകുളം കേന്ദ്ര തോട്ടവിള റീജണല്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ എത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം തലവന്‍ ഡോ.വി.കൃഷ്ണകുമാര്‍,പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്മാരായ ഡോ. ചന്ദ്രിക മോഹന്‍,ഡോ.തോമസ് രാജ്കുമാര്,മുന്‍ ഡയറക്ടര്‍ ഡോ.ജോര്‍ജ്.വി.വിനോദ് എന്നിവരാണ് കോന്നിബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.ഏഴിന് വീണ്ടും ചേരുന്ന യോഗത്തില്‍ ഒച്ച് നിവാരണത്തിന്റെ രീതികള്‍ തീരുമാനിക്കും.കോന്നി പഞ്ചായത്തില്‍ നടപ്പാക്കിയ ഉപ്പ് ലായനിയാണ് ഇവിടെയുടെയും മിക്കവാറും നടപ്പാക്കുക.ഇത് മൂലം കൃഷിയ്ക്ക് ദോഷകരമായി ദോഷകരമായി ബാധിക്കുമോ എന്നതാണ് ശാസ്ത്രജ്ഞര്‍ പരിശോധിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ,പ്രമാടം ഗ്രമപഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍,വൈസ് പ്രസിഡന്റ് ആനന്ദവല്ലിയമ്മ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: