മാവുങ്കാല്‍: വ്യത്യസ്തതയാര്‍ന്ന പ്രവേശനോത്സവവുമായി മടിക്കൈ ആലമ്പാടി ജിയുപി സ്കൂളിലെ കുട്ടികള്‍ മാതൃകയായി. ക്ലാസ്സില്‍ കയറുന്നതിന് മുമ്പ് രക്ഷിതാക്കളോടൊപ്പം അവിടെ ഒന്നാം ക്ലാസ്സിലെത്തിയ കുരുന്നുകള്‍ ഫലവൃക്ഷതൈകള്‍ ഒരേസമയത്ത് നടുകയായിരുന്നു. കാസര്‍കോട് ഗ്രീന്‍ യൂത്തിന്റെ സഹകരണത്തോടെയാണ് കുട്ടികള്‍ സ്കൂളില്‍ നെല്ലിമരം, പേരമരം, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷ തൈകള്‍ നട്ടത്. പ്രധാനാധ്യാപിക ഫിലോമിനയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഏറെ വ്യത്യസ്തമായി. മടിക്കൈ പഞ്ചായത്ത് അധികാരികളും നാട്ടുകാരും പ്രവേശനോത്സവത്തിലെ വേറിട്ട പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. ഗ്രീന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ കെ.കെ.ഷാജി കുട്ടികള്‍ക്ക് പ്രകൃതി പാഠം പകര്‍ന്നു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: