ചങ്ങനാശേരി: മുതിര്‍ന്ന ബിജെപി നേതാവും നേമത്തുനിന്നുള്ള നിയുക്ത എംഎല്‍എയുമായ ഒ.രാജഗോപാലിന് പെരുന്നയില്‍ ആവേശോജ്വല സ്വീകരണം. കോരിച്ചൊരിയുന്ന മഴയത്തും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് സ്വീകരണ സമ്മേളനത്തിനെത്തിയത്. ബിജെപി സംസ്ഥാന നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, അഡ്വ.ജോര്‍ജ്ജ് കുര്യന്‍, വി.വി.രാജേഷ് എന്നിവരോടൊപ്പം സമ്മേളനവേദിയിലേക്കെത്തിയ രാജഗോപാലിനെ വാദ്യമേളങ്ങളോടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയും, ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.വിശ്വനാഥന്‍ എന്നിവര്‍ പുഷ്പകിരീടം അണിയിച്ചു.
നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മനോജ്, ബി.ആര്‍.മഞ്ചീഷ് എന്നിവര്‍ ചേര്‍ന്ന് കൂറ്റന്‍ പൂമാല അണിയിച്ചു. ബിഡിജെഎസ് നേതാക്കളായ ശ്രീനിവാസന്‍ പെരുന്ന, കെ.വി.ശശികുമാര്‍, പി.കെ.കൃഷ്ണന്‍, പി.ആര്‍.സുരേഷ്, ശോഭജയചന്ദ്രന്‍, പൊന്നമ്മ പൊന്നപ്പന്‍ എന്നിവരും കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സ്റ്റീഫന്‍ ചാഴിക്കാടന്‍ എന്നിവര്‍ സ്വീകരിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റുമാരായ ടി.വി.മിത്രലാല്‍, ടി.പി.ജയപ്രകാശ്, എന്‍.വി.ബേജു, മോഹനന്‍ പനയ്‌ക്കല്‍, വി.സി.അജികുമാര്‍, ടി.ബി.ബിനു, ടി.കെ.കൃഷ്ണകുമാര്‍, സി.എന്‍.സുഭാഷ് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി ഒ.രാജഗോപാലിനെ സ്വീകരിച്ചു.
















