വൈത്തിരി : റോഡുണ്ടായിട്ടും ഗതാഗതദുരിതംപേറുകയാണ് വൈത്തിരി ഗ്രാമപഞ്ചായത്തിലെ കോളിച്ചാലുകാര്. ഒരു ചെറിയ മഴ പെയ്താല്‍ മതി റോഡെല്ലാം ചളിക്കളമാവും. അതുകൊണ്ടുതന്നെ മഴക്കാലം തുടങ്ങിയതും സ്കൂള്‍ തുറന്നതുമെല്ലാം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു.
കോളിച്ചാലിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലെത്തണമെങ്കില് രണ്ടോ മൂന്നോ കിലോമീറ്റര്‍ നടന്ന് വൈത്തിരിയിലേയ്ക്ക് വരണം. നൂറുകണക്കിന് യാത്രക്കാരുള്ള പ്രദേശത്ത് ബസ് റൂട്ട് ഇല്ല. റോഡിന്റെ ശോച്യാവസ്ഥമൂലം ഓട്ടോറിക്ഷകളും ഇതുവഴി പോകാന്‍ മടി കാണിക്കുന്നു. അഥവാ വന്നുകഴിഞ്ഞാല്‍ വലിയ വാടകയാണ് ഡ്രൈവര്‍മാര്‍ ഈടാക്കുന്നത്.
അധികൃതര്‍ക്ക് അപേക്ഷകളും നിവേദനങ്ങളും നല്‍കിയിട്ട് വര്‍ഷങ്ങളായെന്ന് നാട്ടുകാര്‍ പറയുന്നു. ഇതു വരെയായിട്ടും നടപടിയൊന്നുമായില്ല. അതുകൊണ്ടുതന്നെ ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: