മലപ്പുറം: ജന്മഭൂമി ദിനപത്രം വളര്‍ച്ചയുടെ പാതയിലാണെന്ന് ആര്‍എസ്എസ് പാലക്കാട് വിഭാഗ് സംഘചാലക് കെ.ചാരു. മലപ്പുറം ജില്ല ജന്മഭൂമി ഏജന്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നും ദേശീയതയോടൊപ്പം നിലകൊള്ളുന്ന ജന്മഭൂമിക്ക് ആവശ്യക്കാര്‍ ഏറുകയാണ്. ജന്മഭൂമി നല്കുന്ന സത്യസന്ധമായ വാര്‍ത്തകളെ ജനങ്ങള്‍ പിന്തുണക്കുന്നു എന്നതിന്റെ തെളിവാണിത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് മാനേജര്‍ വിപിന്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ.സുരേന്ദ്രന്, സര്‍ക്കുലേഷന്‍ ഇന്‍ചാര്‍ജ്ജ് ബൈജു, മുതിര്‍ന്ന ഏജന്റ് കെ.മാധവന്, ഫീല്‍ഡ് ഓര്‍ഗനൈസര്‍ എല്‍.സതീഷ് എന്നിവര്‍ സംസാരിച്ചു.
25 വര്‍ഷത്തിലധികമായി ഏജന്റായി പ്രവര്‍ത്തിക്കുന്നവരെയും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഏജന്റുമാരെയും ചടങ്ങില്‍ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: