കോന്നി: രണ്ട് മാസത്തെ മദ്ധ്യവേനല്‍ അവധി പിന്നിടുമ്പോള്‍ കോന്നി ആനതാവളത്തിലും അടവി ഇക്കോ ടൂറിസത്തിലും കഴിഞ്ഞ തവണയേക്കാള്‍ ഇരട്ടി വരുമാനം.കല്ലാറിന്റെ ഓളപ്പരപ്പിലൂടെയുള്ള കുട്ടവഞ്ചി ജലയാത്രയിലൂടെ അടവി ടൂറിസത്തില്‍ വരുമാന വര്‍ദ്ധനവ് ലഭിച്ചപ്പോള്‍ സന്ദര്ശനപാസിലും ആനസനവാരിയിലൂടെയും വനശ്രീ സ്റ്റാളിലൂടെയും കോന്നി ഇക്കോടൂറിസത്തിലും വരുമാനം ഇരട്ടിയായി. അടവി ടൂറി.ത്തില്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ മാസത്തില്‍ 3,24,080 രൂപ ലഭിച്ചപ്പോള്‍ ഇത്തവണ 7,24,000 രൂപയിലേക്ക് വര്‍ദ്ധിച്ചു.കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ജലയാത്രയിലൂടെ വനം വകുപ്പിന് 3,ലക്ഷ്ത്തി ഒന്‍പതിനായിരം രൂപയാണ് ലഭിച്ചത്. ഈ വര്‍ഷം അത് എട്ട് ലക്ഷത്തി ഇരുപതിനായിരത്തിലേക്ക് ഉയര്‍ന്നു.വേനലില്‍ കല്ലാറ്റില്‍ ജലനിരപ്പ് താഴ്ന്നതോടെ ദീര്‍ഘദൂര സര്‍വ്വിസുകള്‍ ഇടയ്ക്ക് നിര്‍ത്തിവച്ചെങ്കിലും ജലനിരപ്പ് ഉയര്‍ന്നതോടെ പുനരാരംഭിച്ചു.കോന്നി ആനതാവളത്തില്‍ എത്തുന്ന സന്ദര്‍ശകരില്‍ ഏറിയ പങ്കും കുട്ടവഞ്ചിയാത്ര നടത്തിയാണ് മടങ്ങാറ്.വനസംരക്ഷണ സമിതിയിലെ പരിശീലനം ലഭിച്ചവരാണ് തുഴച്ചില്‍ക്കാര്‍. കോന്നി ഇക്കോടൂറിസം സെന്ററില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 3,22,820 രൂപയും,മെയ് മാസത്തില്‍ 3,90,110 ആയിരുന്നു വരുമാനം. ഇത്തവണ ഏപ്രില്‍ മാസത്തില്‍ 6,81,071 രൂപയും മെയ് മാസത്തില്‍ 6,15,450 രൂപയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: