പത്തനംതിട്ട: മേജര്‍രവിയുടെ നേരെയുണ്ടായ കയ്യേറ്റ ശ്രമത്തില്‍ ബാലഗോകുലം ജില്ലാ സമിതി പ്രതിഷേധിച്ചു. ആശയ ദാരിദ്ര്യവും, സാംസ്കാരിക ശൂന്യതയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പുറത്തുവരുന്നതെന്നും സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരേ കേസെടുക്കണമെന്നും പ്രതിഷേധപ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ.ശ്രിനിവാസന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ആര്‍എസ്എസ് ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വിഷ്ണുരാജ് പന്തളം, രവീന്ദ്രവര്‍മ്മ അംബാനിലയം, ജിത്ത് പുത്തന്‍പീടിക, സന്തോഷ് അടൂര്‍, ശ്രീജിത്ത് കൊടുമണ്‍, ഗോപിനാഥന്, ജയാരാമചന്ദ്രന്‍, രാജേഷ്, എം.കെ.ശശി എന്നിവര്‍ സംസാരിച്ചു.
മേജര്‍ രവിക്കുനേരെയുണ്ടായ അതിക്രമത്തില്‍ തപസ്യ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സാംസ്കാരിക കേരളത്തിന് അപമാനകരമാണ് ഇത്തരം സംഭവങ്ങളെന്നും സാംസ്ക്കാരിക മനോവൈകല്യം ബാധിച്ച ചില പ്രസ്ഥാനങ്ങള്‍ നാടിന്റെ ശാപമായി മാറുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരമുണ്ടാകുന്ന ഹീന പ്രവര്‍ത്തികളെ തിരിച്ചറിയണണെന്നും ശക്തമായി പ്രതികരിക്കണമെന്നും പ്രതിഷേധകുറിപ്പില്‍ പറയുന്നു. ജില്ലാ പ്രസിഡന്റ് ഡോ.ബി.ജെ.ഗോകുലന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി രവീന്ദ്രവര്‍മ്മ അംബാനിലയം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ആറന്മുള വിജയകുമാര്‍, സംഘടനാ സെക്രട്ടറി ശിവകുമാര്‍ അമൃതകല, ജില്ലാ കമ്മിറ്റിയംഗങ്ങളായ സന്തോഷ് സദാശിവമഠം, ബിന്ദു സജീവ്, ശ്രീദേവി മഹേശ്വരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: