പുല്‍പ്പള്ളി : പുല്‍പ്പള്ളി നാലാംമൈലില്‍ വനത്തില്‍ കാട്ടാന വെടിയേറ്റ് ചെരിഞ്ഞ സംഭവത്തിലെ പ്രതിയെകുറിച്ച് സൂചന നല്കിയാല് 25000 രൂപ പാരിതോഷികം നല്കു മെന്ന് വനംവകുപ്പ്അധികൃ ത ര്‍ പ്രഖ്യാപിച്ചു. വിവരം നല് കുന്ന ആളുടെ വിവരങ്ങള്‍ പരമരഹസ്യമായി സൂക്ഷിക്കുമെന്നും വൈല്‍ഡ് ലൈഫ് വാര്ഡന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറിച്യാട് അസിസ്റ്റന്റ്വൈല്ഡ്ലൈഫ്വാര്ഡ ന് അജിത്. കെ.രാമന്, ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ്വാര്ഡ്ന് കൃഷ്ണദാസ്, ഡോ.ജിജിമോന് അടങ്ങുന്ന ഫോറന്‍സിക് ടീം എന്നിങ്ങനെ മൂന്ന് സ്പെഷ്യല്‍ ടീമുകളെയാണ് അന്വേഷണത്തിനായി ചുമതലപെടുത്തിയിരിക്കുന്നത്. അര്‍ദ്ധരാത്രിയിലാണ് ആനയ്ക്ക് വെടിയേറ്റത് എന്ന നിഗമനത്തിലാണ് വനംവകുപ്പ്.
ഈ സമയത്ത് ചെക്ക് പോസ്റ്റ് വഴികടന്നുപോയ വാഹനങ്ങളുടെ നമ്പര്‍ പരിശോധനയും ഇതുവഴി പ്രതിയെ പിടികൂടാം എന്ന പ്രതീക്ഷയും വനംവകുപ്പിന് ഉണ്ട്. അതേസമയം ചെക്ക്പോസ്റ്റ് വഴിയല്ലാതെയും ആനയെ വെടിവെച്ചിടത്തേക്ക് എത്താന്‍ പറ്റുമെന്നതും ആശയകുഴപ്പം സൃഷ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: