മാനന്തവാടി : മാനന്തവാടി ജില്ലാആശുപത്രിക്ക് ഇനിയുംശാപമോക്ഷമായില്ല. സര്‍ജിക്കല്‍ വാര്‍ഡിനായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനത്തില്‍ മാത്രമായൊതുങ്ങി. കഴിഞ്ഞദിവസം ജില്ലാപഞ്ചായത്ത് രണ്ട് ആംബുലന്‍സ് അനുവദിച്ചതുമാത്രമാണ് ഇപ്പോഴത്തെ മാറ്റം. സര്‍ജിക്കല്‍ വാ ര്ഡിനായി തെരഞ്ഞെടുപ്പിന്മുമ്പ് ധൃതിപ്പെട്ട് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ഉപയോഗ ശൂന്യമായികിടക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി പി.കെ.ജയലക്ഷ്മി കഴിഞ്ഞ ഫെബ്രുവരി 29നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ജില്ലാനിര്‍മിതി കേന്ദ്രവും എച്ച്എല്‍എല്‍ ലൈഫ് കെയര്ലിമിറ്റഡും ചേര്‍ന്നാണ് കെട്ടിടത്തിന്റെ പണി ഏറ്റെടുത്തു നടത്തുന്നത്. ഇപ്പോഴും കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും പെയിന്റിങ് പ്രവൃത്തികള്‍ നടന്നുവരുന്നതേയുള്ളൂ. എയ ര്കണ്ടീഷനിങിന്റെ പണികളൊന്നും തന്നെ പൂര്‍ത്തിയായിട്ടില്ല. സര്ജിക്കല്വാര്ഡിനായി നിര്മിക്കുന്നകെട്ടിടം ശാസ്ത്രീയമായ രീതിയിലല്ല നിര്മിക്കുന്നതെന്നആരോപണം മു ന്പേ ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചും കെട്ടിടംഉദ്ഘാടനംചെയ്യുന്നത് തെരഞ്ഞെടുപ്പ്മുന്നില് കണ്ടാണെന്നും ആരോപിച്ച് സംഘടനകള്‍ ഉദ്ഘാടനചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ജില്ലാ ആശുപത്രിയുടെ വികസനത്തിനായി നി ര്‍മിക്കുന്ന പല കാര്യങ്ങളും ഉദ്ഘാടനത്തില്‍ മാത്രം ഒതുങ്ങുന്നെന്ന ആരോപണം മുന്‍പേയുണ്ട്. കെ.വി.ശശി ജില്ലാ പഞ്ചായത്തു പ്രസിഡന്റായിരിക്കേ ഉദ്ഘാടനം ചെയ്ത ട്രോമാ കെയര്‍ വാര്‍ഡിന്റെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം ഈ കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത്. എന്നാല്‍ നാലാള് കൂടി നിന്നാല്‍ തിക്കും തിരക്കും അനുഭവപ്പെടുന്ന ഇവിടെ നിന്നും തിരിയാനിടമില്ലാതെ ജീവനക്കാരും രോഗികളും പാടുപെടുകയാണ്. വയറുകഴുകലിന് വിധേയമാക്കുന്നവരുടെ ശരീരത്തിലെ മാലിന്യം പുറത്തേക്കൊഴുക്കാനുള്ള സംവിധാനം ഇപ്പോഴത്തെ അത്യാഹിത വിഭാഗത്തിലില്ല. ഇത്തരം മാലിന്യങ്ങള്‍ തറയില്‍ പരന്നൊഴുക്കുന്ന സ്ഥിതിയാണുള്ളത്. അത്യാഹികവിഭാഗത്തിലേക്ക് പ്രവേശിക്കുന്നഭാഗത്തിന്റെ പ്രതലം മിനുസമുള്ളതിനാല്‍ ആശുപത്രിയിലെത്തുന്നവര്‍ തെന്നി വീഴുന്നത് പതിവാണ്. കഴിഞ്ഞമാസം ആശുപത്രിയിലെത്തിയ സ്ത്രീ ഇവിടെ വീണ് എല്ലുപൊട്ടിയിരുന്നു. എക്സ്റേ സംവിധാനം അത്യാഹിത വിഭാഗത്തിലില്ല. ഇതിനായി മുന്‍പ് അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് പോകണം. അത്യാഹിത വിഭാഗത്തില്‍ എല്ലാ സമയങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വിവിധ രോഗങ്ങളും അപകടങ്ങളുമായെത്തുന്നവര് ഏറെ നേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. ഇത്പലപ്പോഴും ജീവനക്കാരും ചികിത്സ തേടിയെത്തുന്നവരും തമ്മിലുള്ള വാക്കേറ്റത്തിനും കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: