മാനന്തവാടി : നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ്ഡ്യൂട്ടിക്കായി നിയോഗിച്ച ടാക്സി വാഹനങ്ങളുടെ വാടക ലഭിച്ചിലെന്ന് പരാതി. തെരഞ്ഞെടുപ്പ്ഡ്യട്ടിക്ക് റവന്യുവകുപ്പ് നിയോഗിച്ച മുഴുവന്‍ ടാക്സികള്ക്കുംവാടക ലഭിച്ചപ്പോള്‍ പോലിസിനുവേണ്ടി ഓടിയ ജീപ്പ്, ബസ്സ് തുടങ്ങിയ വാഹനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിക്കാത്തത്. ബസ്സുകള്‍ക്ക് 5000രൂപയായിരുന്നു ദിവസവാടക. ഈ വാടകക്ക് ഒരുദിവസം 100 കിലോമീറ്റര്‍ ഓടണം. നൂറ്കാലോമീറ്ററിനുമുകളില് ഓടിയാല്‍ വാടകവര്‍ദ്ധനവ് ലഭിക്കും. ജീപ്പുകള്‍ക്ക് കാലോമീറ്ററിന് 15 രൂപയുമാണ് വാടക നിശ്ചയിച്ചത്. ബസ്സുകള്‍ക്ക് 100 കാലോമീറ്ററിനു മുകളില്‍ ഓടിയാല്‍ 25ശതമാനം നല്‍കണമെന്നത് 25 രൂപയാണോ എന്നതിലെപിശകാണ് വാടക ന ല്കാതിരിക്കാന് കാരണം. പിശക് അറിയാന്‍ തിരുവനന്തപുരത്തേക്ക് കത്ത് അയച്ചെങ്കിലും മറുപടിലഭിക്കാത്തതാണ് വാടകവിതരണംചെയ്യാത്തതെന്നാണ് വാഹനഉടമകളും ൈഡ്രവര്‍മാരും അന്വേഷിച്ചപ്പോ ള്‍ അറിയാന്‍ കഴിഞ്ഞത്. ജില്ലയില്‍ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 101ബസ്സുകളും 173ജീപ്പുകളുമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഓടിയത്. മാനന്തവാടി മണ്ഡലത്തില്‍ 26 ബസ്സുകളും 46 ജീപ്പുകളുമാണ് ഓടിയത്. റവന്യു വകുപ്പ് പിടിച്ച വാഹനങ്ങള്‍ മെയ് 15. 16 തിയ്യതികളില്‍ മാത്രമാണ് ഓടിയതെങ്കില് പോലീസിനായി ഓടിയ വാഹനം തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുമ്പ് ഓടിയിരുന്നു. ഇത്തവണ കേന്ദ്രസേന അടക്കം ജില്ലയില്ലെത്തിയതിനാല് പോലീസിനുവേണ്ടി കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വാഹനം ഓടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: