Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം-ലീഗ് സംഘര്‍ഷം തുടരുന്നു; ഭീതിയൊഴിയാതെ തീരദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 03:52 pm IST
in Kozhikode

തിരൂര്‍: തീരദേശമേഖലയില്‍ ഭീതിപടര്‍ത്തി സിപിഎം-ലീഗ് സംഘര്‍ഷം കൂടുതല്‍ ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഇരുകൂട്ടരും ഇവിടെ പരസ്പരം ഏറ്റുമുട്ടുകയാണ്. താനൂര്‍ മണ്ഡലത്തിലെ അപ്രതീക്ഷിത തോല്‍വി ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. തോറ്റതിന് വോട്ടര്‍മാരോട് പകരം ചോദിക്കുന്നതുപോലെയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. രാഷ്‌ട്രീയ എതിരാളികളെ കായികമായി നേരിടുമ്പോള്‍ സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നതെന്ന് ഇരുപാര്‍ട്ടികളുടെ മറന്നുപോകുന്നു.

തിരൂര്‍, താനൂര്‍, ഉണ്ണ്യാല്‍, വെട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമപരമ്പര തന്നെ നടന്നുകഴിഞ്ഞു. അധികാരം കിട്ടിയ അഹങ്കാരത്തില്‍ സംസ്ഥാനത്തൊട്ടാകെ സിപിഎം അക്രമം അഴിച്ചുവിട്ടിരുന്നു. ചില സ്ഥലത്ത് ആഹ്ലാദം അതിരുവിട്ടതാണെങ്കില്‍ മറ്റുചില സ്ഥലങ്ങളില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ജില്ലയില്‍ ലീഗ് നടത്തിയ ആഹ്ലാദ പ്രകടനങ്ങള്‍ ജനജീവിതത്തെ വരെ ബാധിച്ചു. വളാഞ്ചേരിക്ക് സമീപം നടന്ന ആഹ്ലാദ പ്രകടനത്തിനിടെ ഒരു വീട്ടിലേക്ക് പടക്കം കത്തിച്ചെറിയുകയും ആ വീട്ടിലെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. 91 സീറ്റുകള്‍ നേടിയതിന്റെ ആഘോഷം സിപിഎം വിപുലമായി നടത്തി. പക്ഷേ അത് മതസൗഹാര്‍ദത്തിന് ഭീഷണിയാകുന്ന തരത്തിലേക്ക് വരെയെത്തി. വള്ളിക്കുന്ന് പ്രദേശത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎമ്മുകാര്‍ ക്ഷേത്രത്തിലേക്ക് പടക്കമെറിയുകയും ക്ഷേത്രത്തിന് മുന്നില്‍ ഉടുതുണിയുരിഞ്ഞ് നൃത്തംചവിട്ടുകയും ചെയ്തിരുന്നു.

പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റ ദിവസം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ സിപിഎമ്മുകാര്‍ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കാര്‍ കത്തിച്ചിരുന്നു. രണ്ട് ഡസനോളം അക്രമ സംഭവം ഇതിനോടകം ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങളുണ്ടായത് തീരദേശ മേഖലയിലാണ്. ഇപ്പോഴും സ്ഥിതിഗതികള്‍ ഇവിടെ ശാന്തമായിട്ടില്ല.

സംഘര്‍ഷത്തില്‍ വീടുകളും കടയും വാഹനങ്ങളും തകര്‍ത്തു. തിരൂരില്‍ ഒരു കടയുടെ പൂട്ട് പൊളിച്ച് മുഴുവന്‍ സാധനങ്ങളും അക്രമികള്‍ നശിപ്പിച്ചു. മേശയും കസേരയും കൗണ്ടറും ഫ്രിഡ്ജും നശിപ്പിച്ചിട്ടുണ്ട്. അക്രമത്തിന്റെ മറവില്‍ പണവും സ്വര്‍ണവും കൊള്ളയടിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഉണ്ണിയാലില്‍ സിപിഎം നിറമരുതൂര്‍ പഞ്ചായത്ത് മുന്‍ അംഗം സിപി സൈതുവിന്റെ സ്‌കൂട്ടര്‍ തേവര്‍ കടപ്പുറം പള്ളിക്കുളത്തില്‍ തള്ളിയിട്ടിരുന്നു. ഇതിന് പിന്നില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. തൊട്ടടുത്ത ദിവസം പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം ഉണ്ടായി. സിപിഎമ്മും മുസ്ലീം ലീഗും അക്രമത്തില്‍ നിന്നു പിന്മാറണമെന്നും ജനങ്ങളെ ഭീതിയില്ലാതെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
India

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

Kerala

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

Kerala

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.