പത്തനംതിട്ട: പകര്‍ച്ച വ്യാധികള്‍ മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട പതിനൊന്ന് ജീവനക്കാരെ എന്‍ആര്‍എച്ച്എം പിരിച്ചു വിട്ടത് വിവാദമാകുന്നു. ജില്ലാ പ്രോഗ്രാംമാനേജരുംജില്ലാ പഞ്ചായത്തും തമ്മിലുള്ള ശീതസമരത്തിന്റ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവ്ഇറങ്ങിയതെന്ന് അറിയുന്നു. ജില്ലാ പ്രോഗ്രാംമാനേജരുടെ കത്തിന്റ അടിസ്ഥാനത്തില്‍ ഡോക്ടര്മാരടക്കംപതിനൊന്ന് പേരെയാണ് നാളെ പിരിച്ചുവിടുവാന്‍ സംസ്ഥാന പ്രോഗ്രാംമാനേജര്‍ ഉത്തരവിട്ടിരിക്കുന്നത്. 2015 ഒക്ടോബര്‍ 30ന് ഇന്റര്‍വ്യൂ നടത്തിജോലിക്കെടുത്ത ഡോക്ടര്‍മാര്‍, അഞ്ച് പിആര്‍ഒമാര്‍, ജൂനിയര്കണ്സള്ട്ടന്റ്, ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍, സ്പെഷ്യല്എജ്യൂക്കേറ്റര്, കൗമാരാരോഗ്യകൗണ്സിലര്, ജെന്‍ഡര്‍ കൗണ്‍സിലര്‍ , അക്കൗണ്ടന്റ്എന്നിവരെയാണ് പിരിച്ചുവിടുന്നത്. ഇന്റര്‍വ്യൂബോര്‍ഡില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒരുവര്‍ഷത്തിന് ശേഷം പിരിച്ചുവിടല്‍. ഇത് സംബന്ധിച്ച് ജില്ലാ പ്രോഗ്രാംമാനേജര്‍ സംസ്ഥാന മിഷന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുന്‍ നിയമനങ്ങളില്‍ അഴിമതി ആരോപണങ്ങള്‍ ഉണ്ടായതിനെതുടര്‍ന്നാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായ ഗവേണിങ്ബോര്ഡ് തീരുമാനത്തിന്റഅടിസ്ഥാനത്തില് ചെയര്മാന്കൂടീയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റഇന്റര്വ്യൂബോര്ഡില് ഉള്‍പ്പെട്ടതെന്നാണ് വിശദീകരണം.കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, ജില്ലാമെഡിക്കല്‍ഓഫീസര്‍, ഡെപ്യൂട്ടി ഡിഎംഒ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഇന്റര്‍വ്യൂവിനെ സംബന്ധിച്ച് യാതൊരു വിവാദവും ഉണ്ടായിരുന്നില്ല. കേന്ദ്രസംസ്ഥാന ഗവണ്മെന്റുകളുടെ പ്രതിനിധികള്‍ ഇന്റര്വ്യൂബോര്ഡ്സംബന്ധിച്ച് യാതൊരു വിയോജിപ്പും അറിയിച്ചിരുന്നുമില്ല. ഇന്‍ര്‍വ്യൂവില്‍ പങ്കെടുത്തവര്‍ക്ക് റാങ്ക്അടിസ്ഥാനത്തില് നിയമനവും നല്കി. അന്ന് ചുമതലയില്‍ ഉണ്ടായിരുന്ന ജില്ലാ പ്രോഗ്രാംമാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ളവര്‍ ഇത്സംബന്ധിച്ച് പരാതിഉന്നയിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമനം നടന്ന്ഒരുവര്ഷം തികയാറാകുമ്പോഴാണ് ഇന്റര്വ്യൂബോര്ഡ്സംബന്ധിച്ച പുതിയവിവാദങ്ങള്ക്ക് ജില്ലാ പ്രോഗ്രാംമാനേജര്‍ ഡോ.സൈജുഹമീദ് തുടക്കമിട്ടതെന്നും ആക്ഷേപം ഉയരുന്നു. ജീവനക്കാരെ പിരിച്ചുവിടരുതെന്ന് കാണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍് മിഷന് ഡയറക്ടര്ക്ക്കത്ത് നല്‍കുകയും ജില്ലാകളക്ടര്‍ മിഷന് ഡയറക്ടറെവിവരങ്ങള് ധരിപ്പിക്കുകയും ചെയ്തിരുന്നു. എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ എന്നിവരുമായി ഏകോപനമില്ലാതെ ജില്ലയില്‍ എന്‍ആര്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് ഡോ.സൈജുഹമീദിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ജനപ്രതിനിധികളെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാതെയും നിയമാവലിക്ക് വിരുദ്ധമായി എന്‍ആര്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകുന്നതില്‍ സഹകരിക്കില്ലെന്ന് ്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്, നോമിനേറ്റഡ്അംഗങ്ങള് എന്നിവര്‍ കഴിഞ്ഞ യോഗത്തില്‍ പറയുകയും യോഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നതായും അറിയുന്നു. കഴിഞ്ഞ കുറേക്കാലമായി ജില്ലയിലെ എന്‍ആര്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ വിവാദത്തിലാണ്. ഇന്റര്‍വ്യൂ നടത്തി ഒരുവര്‍ഷം കഴിഞ്ഞ് ഇന്റര്‍വ്യൂബോര്‍ഡിലെ അപാകത ചൂണ്ടിക്കാട്ടി ജീവനക്കാരെ പിരിച്ചുവിടുന്നത് പ്രതിഷേധാര്‍ഹമാണന്ന് ജീവനക്കാരുടെ സംഘടനയായ എംപ്ലോയിസ് ഫോറം ഭാരവാഹികള്‍ പറഞ്ഞു. പലജോലികളും രാജിവെച്ച് എന്‍ആര്‍എച്ച്എമ്മില്‍ പ്രവേശിച്ചവര്ക്ക്ജോലി നഷ്ടപെടുന്നത് നീതികരിക്കാനാവില്ലന്നും ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്കുവാന് സംസ്ഥാന ഗവണ്മെന്റ്അടിയന്തിരമായി ഇടപെടണമെന്നും ഫോറംആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: