തിരുവല്ല: കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കീഴില്‍ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്യോതിസ്’ കേന്ദ്രം നിര്‍ത്തലാക്കാന്‍ നീക്കം.ജില്ലയുടെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനാണ് ഈ നീക്കം,എച്ച്ഐവി ടെസ്റ്റ് അടക്കമുള്ള പരിശോധനകള്‍ ് സൗജന്യമായും നടത്തുന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആളുകള്‍ എത്തുമ്പോള്‍ വന്‍തുകയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.താലൂക്ക് ആസ്ഥാനങ്ങളില്‍ ഉള്ള ജോതിസ് കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുന്നതോടെ ടെസ്റ്റുകള്‍ക്ക് വരുന്ന ആളുകളെ തങ്ങളിലേക്ക് അടുപ്പിക്കാമെന്ന ദുഷ്ടലാക്കാണ് സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് ഉള്ളത്.ഈമാസംം 31ന് അകം ജ്യോതിസ്’ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്നാണ് താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി നല്‍കിയിരിക്കുന്ന നിര്‍ദേശം.ഇതോടെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവല്ല ഗവ. ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, തുമ്പമണ്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് അടച്ചു പൂട്ടേണ്ടി വരിക.നാഷനല്‍ എയ്!ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന് ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും ഉള്‍പ്പെട്ട ഫണ്ടാണ് േജ്യാതിസ് കേന്ദ്രത്തെ മുന്നോട്ടു നയിച്ചത്. എന്നാല്‍, ഫണ്ടില്ലെന്ന കാരണം പറത്താണ് കേന്ദ്രം അടച്ച് പൂട്ടാന്‍ അധികൃതര്‍ നീക്കങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഫണ്ടില്ലാത്ത പ്രതിസന്ധി നിലവിലില്ലന്നാണ് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് വിഭാഗം വ്യക്തമാക്കുന്നത്. എച്ച്ഐവി, എയ്ഡ്സ് രോഗ സാധ്യതയുടെ സ്വകാര്യ രക്ത പരിശോധന, കൗണ്‍സലിങ് എന്നിവയാണ് ഇന്റഗ്രേറ്റഡ് കൗണ്‍സലിങ് ആന്‍ഡ് ടെസ്റ്റിങ് സെന്റര്‍ (ഐസിടിസി) എന്ന പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം ചെയ്തു വന്നത്.തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ ഉള്ള കേന്ദ്രങ്ങളില്‍ എട്ടു വര്‍ഷം മുന്‍പാണ് ഈ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. പത്തനംതിട്ട, കോട്ടയം,കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളായ മായ ഈ കേന്ദ്രങ്ങളില്‍ എച്ച്ഐവി, എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് വഹിച്ചു വന്നത്.ഈ സ്ഥാപനം പൂട്ടുന്നതോടെ ഇവിടത്തെ കൗണ്‍സിലര്‍, ലാബ് ടെക്നീഷ്യന് തസ്തികകളും നിലയ്ക്കുന്ന സ്ഥിതിയിലാണ് . കഴിഞ്ഞ വര്‍ഷം അഞ്ചിടങ്ങളിലായി 12000ത്തില്‍ പരം ആളുകള്‍ എച്ച്ഐവി പരിശോധന നടത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍ .ദിവസം ശരാശരി ഏഴു പേരില്‍ കുറയാതെ ഇവിടെ എത്താറുണ്ടെന്നും ജില്ലാ ആരോഗ്യ വകുപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: