കല്‍പ്പറ്റ : അന്യജില്ലകളില്‍നിന്നും വ്യാപകമായ രീതിയില്‍ മാലിന്യംകൊണ്ടുവന്ന് തള്ളുന്ന വാഹനങ്ങള്‍ തടയുമെന്ന് ഭാരതീയ ജന താ യുവമോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി.
ഒരു ജില്ലയില്‍നിന്നും മറ്റ് ജില്ലകളിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ നിയമമില്ലെന്നിരിക്കെയാണ് വ്യാപകമായി വാഹനങ്ങളില്‍ മാലിന്യം കയറ്റി വയനാട്ടിലെ സ്ഥലങ്ങളില്‍ തള്ളുന്നത്. അന്യജില്ലകളില്‍ വയനാട്ടിലേക്ക് മാലിന്യം തള്ളുന്നതിന് പുറകില്‍ വലിയൊരു മാഫിയാസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ വ്യാപകമായി പുഴയിലും തോടുകളിലും വനത്തിലും കുടിവെള്ള സ്രോതസ്സുകളിലും മാലിന്യം നിക്ഷേപിക്കുമ്പോള്‍ അധികൃതര്‍ നോക്കുകുത്തിയായിരിക്കുകയാണ്. മഴക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കെ ഇത്തരത്തിലുള്ള മാലിന്യനിക്ഷേപം വലിയതോതിലുള്ള സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാമുകളുടെ മറവിലും മറ്റുമാണ് മാലിന്യവാഹനങ്ങള്‍ ജില്ലയിലേക്കെത്തുന്നത്. പല പ്രദേശവാസികളും കളക്ടറടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. പ്രശ്നത്തില്‍ ജില്ലയില്‍ ജാഗ്രതസമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ജില്ലാപ്രസിഡണ്ട് അഖി ല്പ്രേം സി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, ടി.എം.സുബീഷ്, ജിതിന്‍ഭാനു, അജീഷ്, സുഭാഷ്, എം.കെ.അജയകുമാര്‍, അനിരുദ്ധന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: