പുലാമന്തോള്‍: അശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ച പാലൂര് കനാലിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണു. പാലൂര് പാടത്തേക്കുള്ള ജലസേചനം പൂര്‍ണമായും തടസ്സപ്പെട്ടു. കട്ടുപാറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിര്‍മിച്ച പാലൂര് കനാല്‍ കട്ടുപ്പാറ, വടക്കേക്കര, വടക്കന്‍ പാലൂര് പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയുടെ ജീവനാഡിയാണ്. നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: