ഒരു കൊച്ചു പെണ്‍കുട്ടി, അവള് മരിച്ച് മണ്ണോടു മണ്ണടിഞ്ഞിട്ട് 145 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പക്ഷെ ഇന്നും അവളുടെ കൈയില്‍ ചേര്‍ത്തു വച്ചിരുന്ന ചുവന്ന റോസാപൂവുകള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നത് ആശ്ചര്യമാകുന്നു.
സാന്‍ഫ്രാന്‍സിസ്ക്കോയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ അടക്കം ചെയ്ത ശവപ്പെട്ടി കണ്ടെടുത്തത്. എറിക്കാ കാര്‍ണറെന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട് നവീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു തൊഴിലാളികള്‍. അറ്റകുറ്റപണികളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി കുഴി കുഴിക്കുന്നതിനിടെ പണിയായുധം ലെഡിലും ചെമ്പിലും തീര്‍ത്ത ശവപ്പെട്ടിയില്‍ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് തൊഴിലാളികള്‍ ശവപ്പെട്ടി പുറത്തെടുത്തു. മൂന്ന് അടിയോളം നീളം വരുന്ന ശവപ്പെട്ടിക്ക് രണ്ട് ജനാലകളുണ്ട്. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ജനാലകളിലൂടെ അവര്‍ക്ക് ആ കാഴ്ച്ച കാണാന്‍ സാധിച്ചത്.
ഇന്നും നശിക്കാത്ത പൂക്കള്‍
ഏകദേശം മൂന്ന് വയസ്സോളം പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ശവപ്പെട്ടിയില്‍ അടക്കം ചെയ്തിരിക്കുന്നത്. 145 വര്‍ഷം കഴിഞ്ഞിട്ടും അവളുടെ തലമുടിക്കും, നഖങ്ങള്ക്കുമൊന്നും ഒരു നാശവും ഉണ്ടായിട്ടില്ല. ഇതിലേറെ അവരെ അത്ഭുതപ്പെടുത്തിയ കാര്യം മറ്റൊന്നായിരുന്നു. ഇന്നും അവളുടെ ചെറു കൈകളിലായി ചേര്‍ത്തു വച്ചിരുന്ന ചുവന്ന റോസാപൂവുകള്‍ക്ക് ഒരു കേടുപാടമില്ല. കൂടാതെ അവളുടെ തലമുടിയില്‍ ഇഴച്ചേര്ത്തിരുന്നതും നെഞ്ചോടു ചേര്ത്തിരുന്നതുമായ ലാവന്‍ഡര്‍ പൂവുകള്‍ക്ക് ഒരു ഹാനിയും സംഭവിച്ചിട്ടില്ല. മാത്രമല്ല അവളുടെ മൃതദേഹത്തോടൊപ്പമുള്ള യൂക്കാലി ഇലകള്‍ക്കും ഹേതുവേതുമില്ലെന്നത് അത്ഭുതമുളവാക്കുന്നു.
മിറാണ്ടയെന്ന പേര്
എറിക്കാ കാര്‍ണറെന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പണ്ട് സിമത്തേരിയായിരുന്നത്രെ. ‘സിറ്റീസ് ഓള്‍ഡ് ഫെല്ലോസ്’ എന്നായിരുന്നു ഈ സിമത്തേരിയുടെ പേര്. 1890ല്‍ അടച്ചുപൂട്ടേണ്ടി വന്നതിന് 30 വര്‍ഷം മുമ്പുവരെ ഈ സിമത്തേരി പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഇവിടെ അടക്കം ചെയ്ത 30000 പേരില്‍ ഒരാളെന്നാണ് ഈ കുട്ടിയെ കരുതുന്നത്. 1930ല്‍ ഈ മൃതദേഹങ്ങളെല്ലാം കോള്മയെന്ന ശ്മശാനത്തിലേക്ക് മാറ്റപ്പെട്ടെങ്കിലും കുട്ടിയുടെ മൃതദേഹം മാത്രം മാറ്റപ്പെടാത്തതാവാം കാര്‍ണറുടെ സ്ഥലത്ത് മൃതദേഹം കണ്ടെത്താന്‍ കാരണമായതെന്ന് വിലയിരുത്തുന്നു.
ശവപ്പെട്ടിയിലും കുട്ടിയുടെ മൃതദേഹത്തെ തിരിച്ചറിയാനുതകുന്ന യാതൊന്നും കണ്ടെത്താനായില്ല. അതിനാല്‍ അവളെ ഏവരും മിറാണ്ടയെന്ന്(സാങ്കല്‍പ്പിക നാമം) വിളിച്ചു.
കുഴപ്പത്തിലായത് ഉടമസ്ഥ
മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കുഴപ്പത്തിലായത് സ്ഥല ഉടമസ്ഥ എറിക്കാ കാര്ണറാണ്. മെഡിക്കല്‍ എക്സാമിനര്‍ നടത്തിയ പരിശോധനയില്‍ മിറാണ്ടയുടെ ഉത്തരവാദിത്തം കാര്ണറുടേതാണെന്ന് വിധിയെഴുതി. അതോടെ പൊലാപ്പിലാണ് കാര്‍ണര്‍. മിറാണ്ടയെ ഏറ്റെടുക്കാന്‍ നഗരത്തിലുള്ള ആരും തയ്യാറല്ലാത്ത സ്ഥിതിക്ക് അത് കാര്‍ണറുടെ ഉത്തരവാദിത്തില്‍ പെട്ടതാണെന്ന് എക്സാമിനര്‍ വ്യക്തമാക്കി. പുറത്തെടുത്ത മൃതദേഹം കുഴിച്ചിടണമെങ്കില്‍ കാര്ണര്ക്ക് ഇനി മിറാണ്ടയുടെ മരണ സര്‍ട്ടിഫിക്കറ്റും സംഘടിപ്പിക്കേണ്ടി വരും. എന്നാല്‍ കുട്ടിയെ ഇപ്പോള്‍ തന്റെ വീട്ടിലെ ഒരംഗത്തെ പോലെയാണ് കാണുന്നതെന്ന് കാര്‍ണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: