ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരും ഇന്ദ്രന്‍, കാലന്‍, വരുണന്‍, അഗ്‌നി, വായു, കുബേരന്‍, ത്വഷ്ടാവ്, പൂഷാവ്, അശ്വിനീദേവകള്‍, രുദ്രര്‍ എന്ന് വേണ്ട എല്ലാ ദേവതകള്‍ക്കും ആരാദ്ധ്യയായി അമ്മ മാത്രമേയുള്ളൂ. ആ ദേവിയെ അറിയാത്ത ആരാണ് വിദ്വാനായിത്തീര്‍ന്നിട്ടുള്ളത്?
സുദര്‍ശനന്‍ അമ്മയെ സകലചരാചരത്തിന്റെയും മാതാവായി അറിഞ്ഞിരുന്നു. ദുഷ് പ്രാപ്യയായ ദേവി ബ്രഹ്മം തന്നെയാണ്. വിദ്യയ്‌ക്കും അവിദ്യക്കും നിദാനമാണവള്‍. യോഗത്താല്‍ മാത്രം കണ്ടെത്താനാവുന്ന പരബ്രഹ്മമാണ്. ആ ഭഗവതിയുടെ കൃപയില്ലാതെ പരമാത്മസ്വരൂപത്തെ കണ്ടെത്താന്‍ ആര്‍ക്കും കഴിയില്ല.
രാജ്യം ഇല്ലെങ്കിലും രാജാവിനെക്കാള്‍ സുഖവും സന്തോഷവും സുദര്‍ശനന്‍ അനുഭവിച്ചത് ദേവീ കടാക്ഷത്താലാണ്.
(തുടരും)
















