ചങ്ങനാശേരി: നഗരത്തിലെ നിരത്തുകളിലും ആളുകള്‍ താമസിക്കുന്നയിടങ്ങളിലെ വഴികളിലും മാലിന്യം തള്ളുന്നത് പതിവാകുന്നു. വലിയ ചാക്കുകെട്ടുകളിലും പ്ലാസ്റ്റിക് കൂടുകളിലുമായാണ് മാലിന്യം തള്ളുന്നത്്. പരിസരവാസികളായ ആളുകള്‍ തിരക്കേറിയ റോഡുകളിലും മറ്റും മാലിന്യം തള്ളുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് നഗരത്തില്‍ ഇത്രയധികം മാലിന്യം പൊതുവഴികളില്‍ വലിച്ചെറിയാന്‍ കാരണമായിരിക്കുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെടുന്നു.
















