കോട്ടയം: നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 20 ലക്ഷത്തില്‍പരം വോട്ടുകള്‍ അധികം നേടി ശക്തമായ മുന്നേറ്റം നടത്താനായത് എന്‍ഡിഎയ്‌ക്ക് മാത്രമാണെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിളതോമസ് അഭിപ്രായപ്പെട്ടു. ദേശീയ ജനധിപത്യസഖ്യത്തെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലായെന്ന് കോണ്‍ഗ്രസ്-സിപിഎം നേതാക്കന്മാരുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് ജനങ്ങള്‍നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പുഫലം. ഇനിയും ഇത്തരം പ്രഖ്യാപനങ്ങള്‍ കേരളത്തില്‍ വിലപ്പോവുകയില്ല. ശക്തമായ മൂന്നാംബദല്‍ രാഷ്‌ട്രീയമായി എന്‍ഡിഎ കേരളത്തില്‍ മാറിക്കഴിഞ്ഞുവെന്നും കുരുവിള മാത്യൂസ് പറഞ്ഞു. 1964-ലെ കേരളകോണ്‍ഗ്രസ് രൂപീകരണസമയത്തെ പ്രഖ്യാപിതനയമായ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്‌ട്രീയം യാഥാര്‍ത്ഥ്യമാക്കുവാന്‍ വ്യത്യസ്ത ഗ്രൂപ്പുകളിലുള്ള കേരളകോണ്‍ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരും എന്‍ഡിഎ മുന്നണിയെ ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ എടുക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ. രാജഗോപാലിനും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട സുരേഷ്‌ഗോപിക്കും മെയ് അവസാനവാരം എറണാകുളത്ത് നാഷണലിസ്റ്റ് കേരളകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.
















