കല്‍പ്പറ്റ : സുന്ധവ്യഞ്ജനങ്ങളായ കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട, ചുക്ക് തുടങ്ങിയവയില്‍ നിന്നുല്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്ക്ക് വിദേശത്തും ഇന്ത്യന്‍ വിപണിയിലും വന്‍ ആവശ്യക്കാരു ണുള്ളത്. വയനാട്ടിലെകാര്ഷികഉല്പന്നങ്ങള്ക്ക് ന്യായമായ വില ലഭിക്കാനും, കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കാനും മൂല്യവര്‍ദ്ധിത ഉല്പന്നനിര്ണത്തിലും വിപണിയിനത്തിലും അനന്ത സാധ്യതകളുണ്ടെന്ന് എം.എസ്.സ്വാമിനാഥന്ഗവേഷണനിലയത്തില് സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ അഭിപ്രായപ്പെട്ടു. ഉപഭോക്താവിന് ഏറ്റവും സൗകര്യപ്രദമായ വിധത്തിലും കൂടുതല്‍ അദ്ധ്വാനംകൂടാതെ നേരിട്ട് ഉപയേ ാഗിക്കാന്‍ കഴിയുന്ന വിധത്തിലും ഉല്പന്നങ്ങള് തയ്യാറാക്കപ്പെടുകയാണ് മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണത്തിലൂടെ നടക്കുന്നതും. ഉല്പന്നങ്ങള് വിളവെടുപ്പിന് മുമ്പുംപിമ്പും പാഴായി പോകുന്നത് തടയാനും കൂടുതല്‍ വില ലഭിക്കാനും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാനും കയറ്റുമതി ത്വരിതപ്പെടുത്താനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ സാധ്യമാകും. എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ട്രെയ്നിങ്ങ് കോര്‍ഡിനേറ്റര്‍ പി.രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: