യജ്ഞ കര്‍മ്മ സമുദ്ഭവഃ -യജ്ഞം അനേകവിധത്തിലുള്ള കര്‍മ്മങ്ങളില്‍നിന്ന് രൂപപ്പെട്ടുവരുന്നു. ഉദാഹരണമായി വൈദികയജ്ഞങ്ങളില്‍ ഋത്വിക്കുകള്‍ തുടങ്ങിയവരുടേയും വര്‍ണ്ണധര്‍മ്മയജ്ഞങ്ങളില്‍ ബ്രാഹ്മണര്‍ തുടങ്ങിയവരുടേയും ആശ്രമധര്‍മ്മങ്ങളില്‍ ബ്രഹ്മചാരി മുതലായവരുടേയും യുഗധര്‍മ്മങ്ങളിലെ ധാതാവ് തുടങ്ങിയവരുടേയും കര്‍ങ്ങള്‍മൂലം യജ്ഞങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നു.
















