കുംഭന്‍ നികുംഭനും സേനാനായകന്മാരും കൊല്ലപ്പെട്ടതില്‍ ക്ഷുഭിതനായ രാവണന്‍ ഖരന്റെ പുത്രനായ മകരാക്ഷനെ വിളിച്ചുപറഞ്ഞു. ” അല്ലയോ പുത്ര നീ സൈന്യത്തോടൊപ്പംപോയി രാമനെയും ലക്ഷ്മണനെയും വാനരന്മാരെയും ജയിച്ചുവരൂ” ”ഞാനിപ്പോള്‍ തന്നെ എന്റെ ശൂലപ്രയോഗത്താല്‍ വാനരന്മാരെ അഗ്നി വിറകുകൊള്ളികളെയെന്നപോലെ ഭസ്മമാക്കും” എന്നുപറഞ്ഞ് മകരാക്ഷന്‍ പുറപ്പെട്ടു. ഭീകരന്മാരായ രാക്ഷസന്മാര്‍ കൂടെ പുറപ്പെട്ടു. നാലുഭാഗത്തുനിന്നും അനേകം പെറുമ്പറ, ശംഖ് തുടങ്ങിയവരുടെ ശബ്ദം മുഴങ്ങി. ചില ദുഃശകനുങ്ങള്‍ കണ്ടെങ്കിലും ധീരനായ അവന്‍ പുറപ്പെട്ടു. ശ്രീരാമനെ വെല്ലുവിളിച്ചുകൊണ്ട് മകരാക്ഷന്‍ പാമ്പുകള്‍ക്കു തുല്യമായ ശരമാരി ചൊരിഞ്ഞ് വാനരന്മാരെ വീഴ്‌ത്താന്‍ തുടങ്ങി. തന്റെ സേനയ്‌ക്ക് ക്ഷീണമുണ്ടാകുന്നതു കണ്ടപ്പോള്‍ ശ്രീരാമന്‍ മുന്നിലെത്തി. ശ്രീരാമന്റെ ശരീരത്തിലും മകരാക്ഷന്‍ അസ്ത്രമഴ ചൊരിഞ്ഞു. ധാരാളം മുറിവേറ്റുവെങ്കിലും ആഗ്നേയാസ്ത്രം പ്രയോഗിച്ച് മകരാക്ഷനെ ശ്രീരാമന്‍ വധിച്ചു. അതോടെ രാവണനുണ്ടായ നഷ്ടം ഗണിക്കാന്‍പോലും കഴിയില്ല.
(തുടരും)
















