അടൂര്‍: പയ്യനല്ലൂര്‍-മലമുമ്പ്-തെങ്ങമം റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരമാകുന്നു.റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. പയ്യനല്ലൂരില്‍ നിന്ന് തെങ്ങമത്തിന് പോകാന്‍ എളുപ്പമാര്‍ഗമായ ഈ റോഡിന് ആറു കി.മീ. ദൂരമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ്് ടാര്‍ ചെയ്ത പാതയ്ക്ക് പിന്നീട് കാര്യമായ അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. മഴ പെയ്ത് കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുമ്പോള്‍ ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇതുവഴിയുള്ള യാത്ര വിദ്യാര്‍ത്ഥികള്‍ക്കു വളരെ ബുദ്ധിമുട്ടാകും. പാതയില്‍ ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയുണ്ട്. പുത്തന്‍ചന്ത, മാവെള്ളയില് ജങ്ഷന്, കോണത്ത് പള്ളിപടി, കന്നേലിപാലം എന്നിവിടങ്ങളില്‍ പാത പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാതയില്‍ പടുകുഴികളാണ്. പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ വീടിനു മുന്നിലൂടെ കടന്നുപോകുന്ന പാതയെ എല്‍.ഡി.എഫ്, യു.ഡി.എഫ് ജനപ്രതിനിധികള്‍ അവഗണിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: