ആതിര
പത്തനംതിട്ട: സ്കൂള്‍ അദ്ധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കുട്ടികളെ കാത്തിരിക്കുന്നത് കൗതുകമാര്‍ന്ന വിപണി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുട്ടികളെ ഏറെ സ്വാധീനിക്കുന്ന തരത്തിലുള്ള വൈവിദ്ധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഈവര്‍ഷം വിപണിയിലുള്ളത്. സെല്ഫിസ്റ്റിക്ക് ഘടിപ്പിച്ച കുടയും ചൈനീസ് നിര്‍മ്മിത ഫാനും ലൈറ്റും ഉള്ള പെന്സില്ബോക്സുകളും വിവിധ ആകൃതികളിലുള്ള ഷാര്പ്പനറുകളുമാണ് ഇക്കുറി സ്ക്കൂള് വിപണികളെ ആകര്‍ഷകമാക്കുന്നത്. കാല്‍ക്കുലേറ്റര്‍, വടക്കുനോക്കിയന്ത്രം എന്നിവയും പെന്സില്ബോക്സുകളെ സമ്പന്നമാക്കുന്നു.ഇരുനൂറ്റിഅന്പതിനടുത്താണ് ഇവയുടെ വില. കുടിവെള്ളം കൊണ്ടുപോകുന്നതിനുള്ള ചതുരാകൃതിയിലുള്ള പ്ലാസ്റ്റിക്ക് കുപ്പികള്‍ കാര്‍ട്ടൂണുകളുടേയും ബാര്‍ബി ഡോളിന്റെയും സ്റ്റിക്കറുകള്‍, നേംസ്ലിപ്പ് തുടങ്ങിയവയും, കുട്ടികളെ ആകര്‍ഷിക്കുന്ന ആകൃതിയിലുള്ള പെന്‍സിലും, റബറും, ഷാര്പ്പനറും വിപണിയില്‍ സുലഭം.
നൂറുരൂപാമുതല് രണ്ടായിരം രൂപാവരെയുള്ള സ്കൂള്‍ ബാഗുകള്‍ വിപണിയില്‍ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നു., കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ പ്രിന്റഡ് ബാഗുകളാണെങ്കില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി ട്രന്‍ഡി ബാഗുകളും ലഭ്യമാണ്. ബാഗിന്റെ ഗുണമേന്മ, ബ്രാന്‍ഡ്, പുസ്തകങ്ങള്‍ വെയ്ക്കാനുള്ള സ്ഥലസൗകര്യം എന്നിവയാണ് വിലയില്‍ വ്യത്യാസം വരുത്തുന്നത്. കുടകളിലുമുണ്ട് വൈവിദ്ധ്യമാര്‍ന്ന ശേഖരം. ഇടയ്ക്ക് കാലന്‍കുടയില്‍ വ്യത്യസ്ഥ പ്രിന്റുകള്‍ ഉള്ളവയായിരുന്നു തരംഗം എങ്കില്‍ ഇപ്പോള്‍ സെല്‍ഫി സ്റ്റിക്ക് കുടയാണ്താരം. എന്നാല്‍ കാലന് കുടകളും, ത്രീഫോള്‍ഡ് കുടകളും ഇപ്പോഴും സജീവമാണ്. പത്തു രൂപാമുതല്‍ 120 രൂപാവിലവരെയുള്ള പ്ലാസ്റ്റിക്ക് കുപ്പികള്‍ കടകളില്‍ കാണാന്‍ സാധിക്കും. പ്ലാസ്റ്റിക്കിന്റെ ഗുണമേന്മയുടേയും കുപ്പിയുടെ ആകൃതിയുമൊക്കെയാണ് വിലയ്ക്ക് ഏറ്റകുറച്ചിലുകളുണ്ടാക്കുന്നത്.
ബുക്കുകളുമുണ്ട് പലതരം, ക്ലാസ്മേറ്റും, ക്യാമലും തന്നെയാണ് ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യം. 40 രൂപയുടെ ടീനേജ് ബൂക്കുകളാണ് കൂടുതലായി വിറ്റുപോകുന്നത്. 10 മുതല്‍ 90 രൂപാ വിലവരെയുള്ള ബുക്കുകള്‍ മാര്‍ക്കറ്റിലുണ്ട്. പെന്സിലുകളില്തന്നെ ഭാരക്കുറവുള്ളതും തെളിച്ചം കൂടുതലുള്ളവയ്ക്കും മറ്റുള്ളവയില്‍ നിന്നും വില അല്പം കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: