കല്‍പ്പറ്റ : ലോക പരിസ്ഥിതി ദിനാചരണമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ ‘ഓര്മ മരം’ പദ്ധതിയുടെ ഭാഗമായി 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ വെച്ച്പിടിപ്പിക്കാന്‍ ജില്ലാ കളകടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നടപ്പാക്കിയ ‘ഓര്‍മ്മമരം’ പദ്ധതിക്ക് ലഭിച്ച പിന്തുണയാണ് പരിസ്ഥിതിദിനവുമായി ബന്ധപ്പെടുത്തി സാമൂഹ്യവനവല്‍ക്കരണ വിഭാഗം, എം.എസ്.സ്വാമിനാഥന് ഫൗണ്ടേഷന്, അമ്പലവയല്‍ ആര്.എ.ആര്.എസ്, സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കൂടുതള്‍ തൈകള്നടാനും അവ സംരക്ഷിക്കുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതിയാവിഷ്കരിക്കാനും പ്രേരണയായത്. കാരാപ്പുഴ, ബാണാസുരസാഗര്‍ തുടങ്ങിയ ടൂറിസ്റ്റ്കേന്ദ്രങ്ങളില്‍ പ്രത്യേക പരിഗണന നല്കി ഭൂപ്രദേശത്തിനനുയോജ്യമായ മരങ്ങള്‍ വെച്ച് പിടിപ്പിക്കും. മുള്ളന്‍ക്കൊല്ലി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, പൂതാടി പഞ്ചായത്തുകളില്‍ വനവല്‍ക്കരണത്തിന് കൂടുതല്‍ പ്രാധാ ന്യംനല്കും. ഓറിയന്റല്‍ ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, വയനാട് ടൂറിസം ഓര്ഗനൈസേഷന് എന്നിവയുടെ സഹായത്തോടെ ആദ്യഘട്ടത്തില്‍ ലക്കിടി മുതല്‍ കല്‍പ്പറ്റ വരെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ സഹകരണത്തോടെ മരം വച്ച് പിടിപ്പിക്കുകയും ട്രീ ഗാര്‍ഡ് സ്ഥാപിച്ച് സംരക്ഷിക്കുകയും ചെയ്യും. ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും വൃക്ഷത്തൈകള്‍ നടും. നഗരവനവല്‍ക്കരണ വിഭാഗം പ്രധാന സ്ഥലങ്ങളില്‍ രണ്ടായിരം വൃക്ഷത്തൈകള്‍ നടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ പരിസരങ്ങളിലും പ്രകൃതിക്കനുയോജ്യമായ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. ബൂത്തുകളായി പ്രവര്‍ത്തിച്ച സ്കൂളുകള്‍ക്ക് പ്രത്യേകപരിഗണനനല്കും. ജില്ലാ പോലീസ് മേധാവി എം.കെ.പുഷ്കരന്, ലോഓഫീസര്‍ എന്‍.ജീവന്, സോഷ്യല്‍ ഫോറസ്റ്റട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഷജ്ന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനിതകുമാരി, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: