മീനങ്ങാടി : ഞായറാഴ്ച്ച ൈവകുന്നേരം ഭാരതീയ ജനതാപാര്‍ട്ടിയുടെ കണി യാമ്പറ്റ പഞ്ചായത്ത് കമ്മി റ്റിയംഗവും വനവാസി യുവാവുമായ ചോമാടി വിഷ്ണുവിനെ ആക്രമിച്ചുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടാമത്തെ പ്രതി യും പിടിയിലായി.
ബത്തേരി കോടതിപ്പരിസരത്തുവെച്ചാണ് കരണി പടിക്കല്‍ റസാഖിന്റെ മകന് അഷ്കര്‍(20)നെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ വരുന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മഫ്തിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രധാന പ്രതി കരണി സ്വദേശി വിനൂപിനെ മീനങ്ങാടിസിഐ കെ.സുഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം തിങ്കളഴാഴ്ച്ച അറസ്റ്റ്ചെയ്തിരുന്നു.
അഷ്കറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: