കല്‍പ്പറ്റ : സിപിഎം കരുതികൂട്ടി അക്രമം നടത്തിയശേഷം സംഭവത്തെ വളച്ചൊടിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി ആവശ്യപ്പെട്ടു. കരണിയില്‍ കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ അക്രമത്തിന് ഇരയായ ബിജെപി പ്രവര്ത്തകന് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കരണിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകനായ വിഷ്ണുവിനെ കൊലപെടുത്താന്‍ ശ്രമിച്ചത്. ഈ ദാരുണമായ സംഭവത്തെ വ്യാജപ്രചരണം നടത്തി വളച്ചൊടിക്കാനാണ് സിപിഎം ശ്രമം. അക്രമവും കള്ളത്തരവും ആദര്‍ശമാക്കിയ സംഘടനയെപോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ഇത് ഭൂഷണമല്ലെന്നും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും ബിജെപി കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
കരണിയിലെ നിവാസികള്‍ കണ്ടു നില്‍ക്കെ നാലുപേര്‍ സംഘം ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം പ്രദേശത്ത് സിപിഎമ്മിന്റെ ഗുണ്ടായിസം പടര്‍ന്ന് പിടിക്കുന്നതിന്റെ തെളിവാണ്. ഇതിനെതിരെ പോലീസിന്റെ ഭാഗത്ത് നിന്നും വേണ്ട അന്വേഷണങ്ങള്‍ നടത്തുകയും കുറ്റവാളികളെ വാഹനമടക്കം പിടികൂടി മാത്യകാപരമായി നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. കെ.സദാനന്ദന്, വി.നാരായണന്, മുകുന്ദന് പള്ളിയറ, ആരോട രാമചന്ദ്രന്, പി.വി.ന്യൂട്ടണ്‍, രജിത്ത്, കെ.എം.ഹരീന്ദ്രന്‍ പി.ആര്. ബാലക്യഷ്ണന്, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: