പന്തീരാങ്കാവ്: അറപ്പുഴ പാലത്തിനു സമീപം ബൈപ്പാസില്‍ നിയന്ത്രണം വിട്ട ജീപ്പ്, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്‌ത്തിയ ശേഷം 48 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. മലാപ്പറമ്പ് ഭാഗത്തു നിന്നും ഫാറൂഖ് കോളജ് ഭാഗത്തേക്ക് മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന് ഡീസലുമായി വരുന്ന ജീപ്പാണ് തിങ്കളാഴ്ച വൈകിട്ട് നാലരയോടെ അറപ്പുഴ പാലത്തിനു സമീപം അപകടത്തില്‍പ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന രണ്ടുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരനെ പോലീസെത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















