കുറ്റിയാടി: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം അക്രമങ്ങള്‍ നടന്ന പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സര്‍വ കക്ഷി പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. നിട്ടൂരിലും നടുപ്പൊയിലിലും ബോംബേറില്‍ അക്രമത്തിനിരയായ വീടുകളില്‍ പ്രതിനിധികള്‍ എത്തുകയും കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വ കക്ഷി യോഗ തീരുമാനം അവരെ ധരിപ്പിക്കുകയും ചെയ്തു. എം.എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, സി.കെ. സതീശന്‍, എ.സി, ഖാലിദ്, ഒ.സി. അബ്ദുള്‍ കരിം, വാഴയില്‍ ബാലന്‍, കെ. കെ. കുഞ്ഞികൃഷ്ണകുറുപ്പ്, കുന്നുമ്മല്‍ കണാരന്‍, ടി.കെ. ദാമോദരന്‍, വി.പി. മൊയ്തു, രജിത രാജേഷ്, ഇ.കെ. നാണു, ശ്രീജേഷ് ഊരത്ത് കോവില്ലത്ത് നൗഷാദ്, കെ.പി. രവീന്ദ്രന്‍, പി. പി. ദിനേശന്‍ തുടങ്ങിയവര്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
















