കോഴിക്കോട്: വീടും പരിസരവും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കോഴിക്കോട് നഗരസഭയിലെ 14-ാം വാര്‍ഡ് ചേവരമ്പലത്താണ് അജൈവവസ്തുക്കള്‍ ശേഖരിച്ചു കൊണ്ട് പ്രവര്‍ത്തനം തുടങ്ങിയത്. വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ നിറവ് വേങ്ങേരിയുടെ മാര്‍ഗനിര്‍ദേശത്തിലാണ് അജൈവ വസ്തുക്കള്‍ പ്രാരംഭമായി ശേഖരിക്കുന്നത്.
വാര്‍ഡിലെ 2500 ഓളം വീടുകളില്‍ നിന്നായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ വസ്തുക്കള്‍ പ്രത്യേകം പ്രത്യേകമായി ശേഖരിച്ച് ഒന്നിച്ചൊരു കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇങ്ങനെ ശേഖരിച്ച വസ്തുക്കള്‍ മൂന്നു ലോറികളിലായി കര്‍ണ്ണാടകയിലെ പുനചംക്രമണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മാലിന്യവിമുക്തമാക്കുന്നതിനായി ശാസ്ത്രീയമായി രൂപീകരിച്ച പദ്ധതിയുമായാണ് നഗരസഭാ പരിധിയില്‍ ഇത്തരമൊരു നീക്കത്തിന് തുടക്കമായത്. റസിഡന്‍സ് അസോസിയേഷനുകളുടെയും വാര്‍ഡിലെ വീട്ടുകാരുടെയും കാര്യക്ഷമമായസഹകരണവും പങ്കാളിത്തവുമാണ് പദ്ധതിക്ക് കരുത്തുപകരുന്നത്. അജൈവ വസ്തുക്കളുടെ ശേഖരണത്തെ തുടര്‍ന്ന് ഘട്ടംഘട്ടമായി പദ്ധതി പ്രവര്‍ത്തനം തുടരും.
മൂന്നു ലോറികളിലായി കര്‍ണാടകയിലേക്കുള്ള ലോറികള്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് ഫ്‌ളാഗ് ഓഫ്‌ചെയ്തു. ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലറും മാലിന്യമുക്തമാക്കല്‍യജ്ഞത്തിന് നേതൃത്വം നല്‍കുന്ന ഇ.പ്രശാന്ത്കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
അഡ്വു. മാത്യുകുട്ടിക്കാന, കെ.ടി. തോമസ്, കെ.ടി.പത്മജ, വിശ്വേശരന്‍, കോട്ടയില്‍ രമേശന്‍, സേതുമാധവന്‍ കെ. ബാബു പറമ്പത്ത്, തുടങ്ങിവര്‍ചടങ്ങില്‍ പങ്കെടുത്തു.
















