വേളൂര്‍: എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്‍ 31–ാം നമ്പര്‍ ശാഖയില്‍ ക്ഷേത്രസമര്‍പ്പണം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് അധ്യക്ഷത വഹിച്ചു. സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്ര സ്തപതി പ്രദീപ് പാലാ, ക്ഷേത്ര ശില്‍പി സുബ്രഹ്മണ്യന്‍ മോനിപ്പള്ളി, ശിലാ ശില്‍പി െ്രെബറ്റ് തക്കല, വിഗ്രഹ ശില്‍പി ബെന്നി ആര്‍. പണിക്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശാഖായോഗം പ്രസിഡന്റ് രാജന്‍ പനച്ചിത്തറ, വൈസ് പ്രസിഡന്റ് രാജപ്പന്‍ കൂരമറ്റത്തില്‍, യൂണിയന്‍ കൗണ്‍സിലര്‍ സുമോദ്, സജീഷ് മണലേല്‍, ശിവജി ബാബു, നഗരസഭാംഗങ്ങളായ സി.എന്‍. സത്യനേശന്‍, എം.പി. സന്തോഷ് കുമാര്‍, സനില്‍, ബിന്ദു സന്തോഷ്‌കുമാര്‍, ശാഖായോഗം സെക്രട്ടറി ടി. ലിജോയി പുളിച്ചിപ്പറമ്പ്, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാമി ശാരദാനന്ദ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠ നടത്തി. വിശേഷാല്‍ ഗുരുപൂജയ്‌ക്ക് ശിവരാമന്‍ തന്ത്രി കാര്‍മിക്വതം വഹിച്ചു. മഹാപ്രസാദമൂട്ടം നടത്തി.
















