ബദ്ധവൈരികളായിരുന്നു ബ്രഹ്മര്‍ഷിയായ വസിഷ്ഠനും രാജര്‍ഷിയായ വിശ്വാമിത്രനും. വൈരത്തിന്റെ കാഠിന്യത്തില്‍, ഒരിക്കല്‍ വിശ്വാമിത്രന്‍ രാക്ഷസനായ കന്മാഷപാദനെ പ്രേരിപ്പിച്ച് വസിഷ്ഠനെതിരെ തിരിച്ചുവിട്ടു. കന്മാഷപാദനാകട്ടെ വസിഷ്ഠന്റെ നൂറു മക്കളേയും ഭക്ഷിച്ചു കളഞ്ഞു. തന്റെ മക്കളെ രാക്ഷസന്‍ ഭക്ഷിച്ചതുകണ്ട് വസിഷ്ഠന്‍ വാവിട്ടു കരയാന്‍ തുടങ്ങി.
ബ്രഹ്മര്‍ഷിയായ വസിഷ്ഠന്റെ ദുഃഖം കണ്ട് ലക്ഷ്മണന്‍ ശ്രീരാമചന്ദ്രനോടു ചോദിച്ചു:
‘ജ്യേഷ്ഠ! വസിഷ്ഠ മഹര്‍ഷി പരമജ്ഞാനിയാണ്. എന്നിട്ടും തന്റെ മക്കളുടെ മരണത്തില്‍ അദ്ദേഹം കരഞ്ഞുകൊണ്ടിരിക്കുന്നു! എന്താണിതിന്റെ പൊരുള്‍?’
ലക്ഷ്മണന്റെ ചോദ്യത്തിനുത്തരമായി ശ്രീരാമചന്ദ്രന്‍ പറഞ്ഞു:
‘ഒരു പരമജ്ഞാനിയില്‍ നിക്ഷിപ്തമായ ജ്ഞാനംപോലെത്തന്നെ അദ്ദേഹത്തില്‍ അജ്ഞാനവും അടങ്ങിയിരിക്കുന്നു. ഒരു കാര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ജ്ഞാനംപോലെ മറ്റു ഒരുപാട് കാര്യങ്ങളില്‍ അദ്ദേഹത്തിനു അജ്ഞാനവുമുണ്ടായിരിക്കും. വെളിച്ചം അസ്തമിച്ചുകഴിഞ്ഞാല്‍ ഇരുട്ടു പരക്കുന്നതുപോലെ.’
(തുടരും)
















