ഏറ്റുമാനൂര്‍: കൈപ്പുഴ ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മൂന്നാമത് വാര്‍ഷികാഘോഷം പ്രശസ്ത സിനിമാ താരവും ഗിന്നസ് ജേതാവുമായ ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു.സംഘടനയുടെ തലചായ്‌ക്കുവാനൊരിടം ,ഭവന പദ്ധതിയിലൂടെ നിര്‍മിച്ചു നല്‍കിയ അഞ്ചാമത് സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനവും ഗിന്നസ് പക്രു നിര്‍വഹിച്ചു.
സംഘടനയുടെ ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം സിനിമാ സീരിയല്‍ നടന്‍ സംക്രാന്തി നസീര്‍ നിര്‍വഹിച്ചു.അപകടങ്ങളില്‍ നട്ടല്ല് തകര്‍ന്നു തളര്‍ന്നു കിടക്കുന്ന ഗൃഹനാഥന്മാരുടെ 20 കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസ ര്‍ ട്ടിഫിക്കറ്റുകളും സൗജന്യമായി നേത്ര പരിശോധന നടത്തിയ 20 പേര്‍ക്കു കണ്ണടകളും വിതരണം ചെയ്തു.മൂന്നു വീല്‍ ചെയറുകളും വിതരണം ചെയ്തു.
















