പാലാ: ടിബറ്റന്‍ ധര്‍മ്മ കേന്ദ്രത്തിന് വേഴങ്ങാനത്ത്്് തറക്കല്ലിട്ടു. ടബുദ്ധ പൗര്‍ണ്ണമി ദിനമായ ശനിയാഴ്ച രാവിലെ 9 മുതല്‍ 12 വരെ നീണ്ട പ്രത്യേക പ്രാര്‍ത്ഥനകളോടെയായിരുന്നു കേരളത്തിലെ ആദ്യത്തെ ടിബറ്റന്‍ ബുദ്ധധര്‍മ കേന്ദത്തിന്റെ ശിലാസ്ഥാപനം. ബൈലക്കുപ്പ ഗോള്‍ഡന്‍ ക്ഷേത്രത്തിലെ റിംപോച്ചെയും ഇന്ത്യയിലെ ടിബറ്റന്‍ ബുദ്ധ ജനതയുടെ ആത്മീയചാര്യന്‍മാരില്‍ ഒരാളുമായ സെമാ ഷെറാബാണ ്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.
ഭൂമിപൂജയോടെയാണ ്ചടങ്ങുകള്‍ ആരംഭിച്ചത്. കര്‍മ്മ രക്ഷാ പൂജ, ബുദ്ധപൂജ, ഗുരു റിംപോച്ചെ പൂജ തുടങ്ങിയവയും ചടങ്ങുകളില്‍ ഉള്‍പ്പെട്ടിരുന്നു. സുഗന്ധ ദ്രവ്യങ്ങള്‍ ,തേന്‍, പൂക്കള്‍ ,വെണ്ണ ,പാല്‍, മദ്യം എന്നിവ ഉപയോഗിച്ചാണ് പൂജാകര്‍മ്മങ്ങള്‍ നടത്തിയത്. ലൗകിക സുഖങ്ങള്‍ ത്യജിക്കുന്നതിന്റെ പ്രതീകമായാണ് മദ്യം പൂജകളില്‍ ഉപയോഗിച്ചത്്. ബൈലക്കുപ്പ ഗോള്‍ഡന്‍ ക്ഷേത്രത്തിലെ രണ്ട്് വനിതകളുള്‍പ്പടെയുള്ള സന്യാസിമാരാണ് ചടങ്ങുകള്‍ക്ക് എത്തിയത്. ടിബറ്റന്‍ ബുദ്ധ ധര്‍മ്മത്തെക്കുറിച്ചും ധ്യാനത്തെക്കുറിച്ചും പഠിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
മഹാബോധി ഇന്റര്‍നാഷണല്‍ സ്പിരിച്വല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രം പണിതീര്‍ക്കുന്നത്. വണ്ടര്‍കുന്നേല്‍ മാത്യുവാണ് ബുദ്ധകേന്ദ്രത്തിന് സ്ഥലം നല്‍കിയത്.
















