വൈക്കം: വടയാര്‍ ഇളംങ്കാവ് ജംഷനില്‍ സ്ഥാപിച്ച എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി എന്‍.കെ.നീലകണഠന്‍ മാസ്റ്ററുടെ ഫഌക്‌സ് ബോര്‍ഡില്‍ ഡിവൈഎഫ്‌ഐക്കാര്‍ ഉദകക്രീയകനടത്തി. സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തില്‍ റീത്ത്‌സമര്‍പ്പിച്ച്. ചന്ദനതിരിയും കുടവും ഉപയോഗിച്ച് പരസ്യമായി ഉദകക്രീയ നടത്തി ഡിവൈഎഫക്കാര്‍ സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു.പാലക്കാട് വിക്ടേറിയ കോളേജിലെ അധ്യാപക വിരമിച്ചപ്പോള്‍ കുഴിമാടം തീര്‍ത്തതിന് സമാനമായ നീചപ്രവര്‍ത്തി നാട്ടില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ് . തെരഞ്ഞെടുപ്പ് ദിവസം തന്നെ എന്‍ ഡി എ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം ചെയ്തിരുന്നു.വൈക്കത്ത് എന്‍ഡിഎസംഖ്യത്തിന് അഞ്ചിരട്ടിയിലധികം വോട്ട് നേടിയത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.അണികളുടെ കോഴിഞ്ഞുപോക്ക് തടയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വൈക്കത്ത് വ്യാപകമായ ആക്രമണം നടത്തുകയാണ്.ജനാധിപത്യ മര്യാദകള്‍ പാലിക്കാതെ സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും അപമാനിക്കാന്‍ നടത്തുന്ന ആക്രമണത്തിനെതിരെ പ്രതിക്ഷേധം ശക്തമാണ്.

















