അയ്‌മനം: പുതിയതായി നിര്‍മ്മിച്ച ഒളശ, കുമ്മനം, തട്ടുങ്കല്‍ മാരിയമ്മന്‍ ക്ഷേത്രം നാടിന് സമര്‍പ്പിച്ചു. ശാസ്താക്ഷേത്രമുറ്റത്തു സ്ഥിതി ചെയ്തിരുന്ന ക്ഷേത്രം ദേവപ്രശ്‌നവിധിപ്രകാരമാണ് പുതിയതായി നിര്‍മ്മിച്ച് മാറ്റി സ്ഥാപിച്ചത്. പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് തന്ത്രി പൂത്തോട്ട അനന്തകൃഷ്ണന്‍ എമ്പ്രാന്‍, മുന്‍മാളികപ്പുറം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി പറമ്പൂരില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, ചോറ്റാനിക്കര നാരായണന്‍ നമ്പൂതിരി, രാജീവ്, മണിക്കുട്ടന്‍, ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് 334-ാം നമ്പര്‍ വെള്ളാള സമാജം വക ക്ഷേത്രം പണി പൂര്‍ത്തീകരിച്ചത്. ഭരണസമിതി പ്രസിഡന്റ് സോമസുന്ദരംപിള്ള, സെക്രട്ടറി.എസ്.അരുണ്‍, ക്ഷേത്രനിര്‍മ്മാണ സമിതി പ്രസിഡന്റ് എ.ആര്‍.സുരേഷ് കുമാര്‍, സെക്ര്‌റി സനീഷ്.കെ.പിള്ള, രധിന്‍കൃഷ്ണ, പ്രവീണ്‍ ജ്യോതി, എം.എസ്.പ്രകാശ്, എ.സി.അശോക് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശോഭായാത്രയും ഭജനയും നടന്നു.
















