Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

യുഡിഎഫിന് അപ്രാപ്യമായി അഞ്ചാം തവണയും റാന്നി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 09:09 pm IST
in Pathanamthitta

പത്തനംതിട്ട: മേധാവിത്വമുണ്ടെന്ന് അവകാശപ്പെടുന്നെങ്കിലും യുഡിഎഫിന് അപ്രാപ്യമായി റാന്നി മണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പില്‍. തുടര്‍ച്ചയായ അഞ്ചാമത്തെ പരാജയമാണ് ഇത്തവണ ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസിലേയും യുഡിഎഫിലേയും കാലുവാരല്‍ രാഷ്‌ട്രീയം കൊണ്ട് ഏറെക്കാലമായി ശ്രദ്ധേയമാണ് റാന്നി. 1996 മുതലാണ് റാന്നി കോണ്‍ഗ്രസിന് കൈമോശം വന്നത്. എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിലെ എം.സി.ചെറിയാന്റെ മരണത്തെതുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം ഉടലെടുത്തു. അന്നത്തെ ഡിസിസി പ്രസിഡന്റ് അഡ്വ.പിലീപ്പോസ് തോമസിനാണ് റാന്നിയിലേക്ക് നറുക്ക് വീണത്. എ ഗ്രൂപ്പ് നേതാവായിരുന്ന പിലിപ്പോസ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ മറ്റ് രണ്ട് ഗ്രൂപ്പുകളും എതിര്‍പ്പുമായി രംഗത്തെത്തി. ലീഡര്‍ കെ.കരുണാകരന്റെ വാക്ക് അനുസരിച്ചാണ് അന്ന് പിലീപ്പോസ് സ്ഥാനാര്‍ത്ഥിയായത്. എം.സി.ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനേയും ഐ ഗ്രൂപ്പിലെ ബിജിലി പനവേലിയേയും അന്ന് സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചിരുന്നു. ആറന്മുള മണ്ഡലത്തില്‍ എം.ബി.രാഘവന് മത്സരിക്കാന്‍ സാഹചര്യം ഒരുക്കാന്‍കൂടിയാണ്. പിലിപ്പോസ് തോമസിന് റാന്നിയിലേക്ക് മാറേണ്ടിവന്നത്. രാജു എബ്രഹാം സിപിഎമ്മിലെ പുതുമുഖ സ്ഥാനാര്‍ത്ഥിയായിട്ടാണ് അന്ന് രംഗത്തു വന്നത്. സിപിഎം ഏരിയാ സെക്രട്ടറി എന്ന പദവിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി എത്തിയ രാജു എബ്രഹാമിനോട് കോണ്‍ഗ്രസ് പരാജയപ്പെട്ടു. പിലിപ്പോസിന്റെ പരാജയം കാലുവാരല്‍മൂലമെന്ന് അഭിപ്രായം ഏറുന്നു. സ്ഥാനാര്‍ത്ഥിത്വം മോഹിച്ചവരടക്കം കാലുവാരിയെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. 2001 ല്‍ റാന്നിക്കാരനായ ബിജിലി പനവേലി മത്സരിച്ചെങ്കിലും 487 വോട്ടുകള്‍ക്ക് പരാജയമായിരുന്നു ഫലം. 2006 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും പിലിപ്പോസ് തോമസ് ഏറെ പ്രതീക്ഷകളോടെ സ്ഥാനാര്‍ത്ഥിയായെങ്കിലും രാജു എബ്രഹാമിന്റെ ഭൂരിപക്ഷം 14971 ലേക്ക് ഉയര്‍ന്നു. ഇതിനിടെ നടന്ന ലോകസഭാ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ റാന്നി മണ്ഡലത്തില്‍ യുഡിഎഫ് മുന്നിലെത്തിയെന്നതും ശ്രദ്ധേയമാണ്. 2010 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലം പുനര്‍ നിര്‍മ്മിക്കപ്പെട്ടു. പഴയ കല്ലൂപ്പാറ മണ്ഡലത്തിലെ എഴുമറ്റൂര്‍, കോട്ടാങ്ങല്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തുകള്‍ റാന്നിയിലേക്ക് ചേര്‍ക്കപ്പെട്ടു. യുഡിഎഫിന് മേല്‍ക്കോയ്‌മയുള്ള ഈ പഞ്ചായത്തുകള്‍ക്കൊപ്പം ആറന്മുളയിലെ അയിരൂരും പത്തനംതിട്ടയിലെ ചെറുകോലും റാന്നിമണ്ഡലത്തിന്റെ ഭാഗമായി. എല്‍ഡിഎഫിനെ പിന്തുണച്ചിരുന്ന ചിറ്റാറും സീതത്തോടും കോന്നിയോട് ചേര്‍ക്കപ്പെട്ടു. തുടര്‍ന്ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 15696 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആന്റോആന്റണിക്ക് ലഭിച്ചത്. ഇതിന്റെ പിന്‍ബലത്തില്‍ പിലിപ്പോസ് തോമസ് 2011 ല്‍ വീണ്ടും മത്സരത്തിനിറങ്ങിയെങ്കിലും പരാജയം തന്നെയായിരുന്നു ഫലം. 6614 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാജു എബ്രഹാം ജയിച്ചു. ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് യുഡിഎഫ് നേതൃത്വം മറിയാമ്മ ചെറിയാനെ രംഗത്തിറക്കിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മത്സരത്തിനെത്തിയത് ഗുണകരമാകുമെന്നായിരുന്നു യുഡിഎഫിന്റെ കണക്കൂകൂട്ടല്‍. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ നിലവിലുണ്ടായിരുന്ന വോട്ടുകള്‍ പോലും സംരക്ഷിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. പാളയത്തില്‍ നിന്നുതന്നെയുള്ള വോട്ട് ചോര്‍ച്ച റാന്നി മണ്ഡലത്തില്‍ യുഡിഎഫ് രാഷ്‌ട്രീയത്തിന്റെ ഭാഗമായി മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.