ഈരാറ്റുപേട്ട: നഗരത്തിലെ മാലിന്യനീക്കം താറുമാറായതിനെ തുടര്‍ന്ന് മാലിന്യക്കൂമ്പാരങ്ങള്‍ പലയിടങ്ങളിലായി രൂപംകൊണ്ടുതുടങ്ങി. ചാക്കില്‍ കെട്ടിയും പ്ലാസ്റ്റിക് കവറുകളിലുമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ തെരുവ് നായ്‌ക്കളഉം, കാക്കകളഉം കൊത്തിവലിച്ച് നഗരത്തില് പലയിടത്തും ദുര്‍ഗന്ധം പരത്തുന്ന സ്ഥിതിയിലാണ്. തെക്കേക്കര, വടക്കേക്കര സെന്‍ട്രല്‍ ജംഗ്ഷനിലെ ചില കെട്ടിടങ്ങളുടെ പിന്‍ഭാഗം എന്നിവടങ്ങളിലാണ് മാലിന്യക്കൂമ്പാരമായിരിക്കുന്നത്. നഗരസഭയുടെ മാലിന്യനീക്കം നിത്യേനയുണ്ടെങ്കിലും കാര്യക്ഷമമായി നടത്താത്തതാണ് മാലിന്യം കുമിഞ്ഞുകൂടാന്‍ കാരണമെന്ന് ആക്ഷേപം. പലയിടങ്ങളിലായി കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















