കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് 16ന്. മജീഷ്യന്‍ ചക്രപാണി കുറ്റിയാടി ഫലം പ്രവചിച്ചെഴുതി പെട്ടിയിലാക്കിയത് 17ന്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് 19ന്. ഇന്നലെ രാവിലെ മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍വെച്ച് പെട്ടി തുറന്ന് നോക്കിയവര്‍ ഞെട്ടി. ചക്രപാണിയുടെ തെരഞ്ഞെടുപ്പ് ഫലപ്രവചനവും തെരഞ്ഞെടുപ്പ് ഫലവും ഒന്നു തന്നെ. തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് ചക്രപാണി വീണ്ടും താരമായി.
17ന് മാനാഞ്ചിറ സ്‌പോ ര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് ചക്രപാണി നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രവചനം നടത്തിയത്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ, യുഡിഎഫ്, എല്‍ഡിഎഫ്, എന്നിവര്‍ക്ക് ലഭിക്കുന്ന സീറ്റിന്റെ എണ്ണം ചക്രപാണി എഴുതി പെട്ടിയിലിട്ട് പൂട്ടുകയായിരുന്നു. കോഴിക്കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം.പി. പ്രേമദാസ് എന്നിവര്‍ ഒപ്പുവെച്ച പേപ്പറിലാണ് മാന്ത്രികന്‍ ഫലമെഴുതിയത്. അഞ്ചു പെട്ടികളിലിട്ടു രണ്ട് പൂട്ടുകളിട്ട് മുദ്രവെച്ച പെട്ടി പ്രസ് ക്ലബില്‍ സൂക്ഷിക്കാന്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് പോ ലീസ് എസി പ്രേമദാസ്, പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂരിനെ ഏല്‍പ്പിക്കുകയായിരുന്നു. മുദ്ര വെച്ച പെട്ടി ഇന്നലെ വരെ കാലിക്കറ്റ് പ്രസ്‌ക്ലബില്‍ സൂക്ഷിച്ചി രിക്കുക യായിരുന്നു.
ഇന്നലെ രാവിലെ 11.30 ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് എസി പ്രേമദാസ്, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നി ദ്ധ്യത്തിലാണ് പെട്ടി തുറന്നത്.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം നടത്തിയതിന്റെ ഫലമായി 2013ലെ യുവമാന്ത്രികനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇദ്ദേഹം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ഫലവും വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ മത്സരഫലവും കൃത്യമായി പ്രവചിച്ചിരുന്നു.
















