Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം വോട്ടുകള്‍ കാണാനില്ല; മറുപടിയില്ലാതെ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 11:25 am IST
in Kozhikode

സ്വന്തം ലേഖകന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ വോട്ടുകുറഞ്ഞതിനും ചില മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിനും മറുപടി പറയാനാവാതെ സിപിഎം. സിപിഎമ്മിന് വോട്ടുകുറഞ്ഞ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വോട്ടു കുത്തനെ ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മുകാര്‍ തന്നെ യുഡിഎഫിന് വോട്ടുമറിച്ചെന്ന ആരോപണവും ഇതോടെ ശക്തമായിട്ടുണ്ട്. സിപിഎം കോട്ടകള്‍ എന്നവകാശപ്പെട്ടിരുന്ന കേന്ദ്രങ്ങളില്‍ പോലും ഭൂരിപക്ഷം ചെറിയതോതിലെങ്കിലും ഉയര്‍ത്താന്‍ പാര്‍ട്ടിക്കായിട്ടില്ല.

കോഴിക്കോട് സൗത്ത്, കുറ്റിയാടി, നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളിലാണ് ഇത്തരത്തില്‍ വോട്ടുകള്‍ അട്ടിമറിക്കപ്പെട്ടത്. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി എ.പി. അബ്ദുല്‍വഹാബ് മത്സരിച്ച കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ 43536 വോട്ടുകളാണ് നേടാനായത്.

2011ല്‍ ഇവിടെ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി മുസാഫിര്‍ അഹമ്മദ് 46395 വോട്ടായിരുന്നു ഇവിടെ നിന്നും നേടിയത്. 2859 വോട്ടാണ് ഇവിടെ എല്‍ഡിഎഫിന് കുറഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 12973 വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ അധികം വന്നിട്ടും ഇതില്‍ നിന്നും ഒരൊറ്റ വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ ലഭിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുകള്‍ കുറയുകയും ചെയ്തു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എം.കെ. മുനീറിന് ലഭിച്ചത് 6327 വോട്ടിന്റെ ഭൂരിപക്ഷമാണ്. കഴിഞ്ഞതവണ ഇവിടെ മുനീറിന് ലഭിച്ചത് 47771 വോട്ടായിരുന്നു. ഇത്തവണ അത് 49863 ആയി ഉയര്‍ന്നു. മണ്ഡലത്തിലെ എല്‍ഡിഎഫ് വോട്ടുകള്‍ മുനീറിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടെന്നാണ് ഫലം നല്‍കുന്ന സൂചന.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ടി.പി. രാമകൃഷ്ണന്‍ മത്സരിച്ച പേരാമ്പ്ര 72359 വോട്ടാണ് നേടാനായത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കെ.കുഞ്ഞമ്മദ്മാസ്റ്റര്‍ 70248 വോട്ടാണ് ഇവിടെനിന്നും നേടിയത്. 2111 വോട്ടാണ് ഇവിടെ കഴിഞ്ഞ തവണത്തേക്കാള്‍ സിപിഎമ്മിന് അധികം ലഭിച്ചത്. 15960 വോട്ടര്‍മാര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതലായി വോട്ടര്‍പട്ടികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ ബാക്കി വോട്ടുകള്‍ എവിടെ പോയെന്ന ചോദ്യത്തിന് സിപിഎമ്മിന് മറുപടിയില്ല. നേതൃത്വം അന്വേഷിക്കുന്നത്. 15269 വോട്ട് ഭൂരിപക്ഷം നേടിയിരുന്ന സ്ഥാന ത്ത് 4101 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ടി.പി. രാമകൃഷ്ണന് നേടാനായത് എന്നതും വോട്ടുകള്‍ മറിഞ്ഞെന്ന സൂചനയാണ് നല്‍കുന്നത്. 2011ല്‍ 54979 വോട്ടാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയിരുന്നതെങ്കില്‍ ഇപ്പോളത് 68258 വോട്ടായി ഉയര്‍ന്നു. 13279 വോട്ടാണ് ഇവിടെ യുഡിഎഫിന് കുത്തനെ കൂടിയത്.

കനത്ത പരാജയം ഏറ്റുവാങ്ങിയ കുറ്റിയാടിയില്‍ 70652 വോട്ടാണ് കെ.കെ. ലതികയ്‌ക്ക് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലതികക്ക് ലഭിച്ചതിനേക്കാള്‍ 394 വോട്ടുമാത്രമാണ് ഇവിടെ വര്‍ദ്ധിച്ചത്. 16505 വോട്ടര്‍മാര്‍ പുതുതായി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടും കൂടുതല്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചില്ല. 1157 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗ് സ്ഥാനാര്‍ത്ഥി പാറയ്‌ക്കല്‍ അബ്ദുള്ള ഇവിടെ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 8523 വോട്ടാണ് അധികം ലഭിച്ചത്.

സിപിഐയുടെ സിറ്റിംഗ് സീറ്റായ നാദാപുരത്തും ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 7546 വോട്ടിന്റെ ഭൂരിപക്ഷമാണ് 2011 നേടിയിരുന്നതെങ്കില്‍ ഇത്തവണ അത് 4759 ആയി കുറയുകയാണുണ്ടായത്. 20839 വോട്ടുകളാണ് ഇവിടെ വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ക്കപ്പെട്ടത്. കഴിഞ്ഞ തവണ ഇ.കെ. വിജയന്‍ 72078 വോട്ട് നേടിയപ്പോള്‍ ഇത്തവണ 2664 വോട്ടുകള്‍ വര്‍ദ്ധിച്ചു 724742 വോട്ടായി. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 5651 വോട്ടുകളാണ് കഴിഞ്ഞ തവണത്തേക്കാള്‍ അധികം നേടാനായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.