Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മലയോര മേഖലയില്‍ പകര്‍ച്ചപ്പനി പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 09:39 pm IST
in Kottayam

പൊന്‍കുന്നം: വേനല്‍മഴ ആരംഭിച്ചതോടെ മലയോര പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. ഡെങ്കിപ്പനി ബാധിതരെ പല മേഖലകളിലും കണ്ടെത്തി. പാറത്തോട്, മുണ്ടക്കയം, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെ നിരവധിപ്പേര്‍ക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്. രോഗം ബാധിച്ച നിരവധിപ്പേരാണ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സ തേടിയെത്തിയിരിക്കുന്നത്.

ആരോഗ്യവകുപ്പ് ഈ മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്. ആശ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. എന്നാല്‍, ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കൊക്കയാര്‍ പഞ്ചായത്തിലെ മേലോരം ഹെല്‍ത്ത് സെന്ററില്‍ നിന്നുവേണം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ എത്തേണ്ടത്. എന്നാല്‍, യാത്രാ സൗകര്യവും ആവശ്യത്തിന് ജീവനക്കാരും ഇല്ലാത്തത് പ്രതിരോധ നടപടികളെ ബാധിക്കുന്നുണ്ട്. റബര്‍, കൈതത്തോട്ടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നതാണ് രോഗങ്ങള്‍ പടരുവാന്‍ കാരണം. തെരഞ്ഞെടുപ്പായതിനാല്‍ മഴക്കാല പൂര്‍വ പ്രതിരോധ നടപടികള്‍ സ്വീകരിക്കുവാന്‍ വൈകിയതും രോഗ വ്യാപനത്തിനു കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും ആവശ്യത്തിന് ജീവനക്കാരും മരുന്നും ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വീടിനും സ്ഥാപനത്തിലും ചുറ്റുപാടിലുമായി അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ടയര്‍, ചിരട്ട, കളിപ്പാട്ടങ്ങള്‍, പൂച്ചട്ടികള്‍, വീടുനുമുകളിലെ ടെറസ് സണ്‍ഷെയ്ഡുകളില്‍, വെള്ളം ശേഖരിച്ചു വയ്‌ക്കുന്ന പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയൊക്കെ ഡങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതിന് കാരണമാകുന്നതിനാല്‍ ഇത്തരം സാഹചര്യം ഒഴിവാക്കണം. വെള്ളം ശേഖരിച്ചു വയ്‌ക്കുമ്പോള്‍ കൊതുക് കടക്കാത മൂടി സൂക്ഷിക്കണം. പാഴ് വസ്തുക്കള്‍ കത്തിക്കാവുന്നവ കത്തിച്ചു കളയേണ്ടതുമാണ്. റീസൈക്കിള്‍ ചെയ്യാവുന്ന പാഴ് വസ്തുക്കള്‍ മാറ്റിയും കുഴിച്ചു മൂടേണ്ടവ കുഴിച്ചു മൂടിയും കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കണം. ആഴ്ചയിലൊരിക്കല്‍ ‘ഡ്രൈഡേ’ ആചരിച്ച് കൂത്താടികള്‍ വളരുന്നില്ലെന്ന് ഉറപ്പാക്കണം. റബര്‍ തോട്ടങ്ങളില്‍ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.

വേനല്‍മഴയില്‍ ജലസ്രോതസ്സുകള്‍ മലിനപ്പെടാനുളള സാദ്ധ്യതയുണ്ട്. ഇത് മഞ്ഞപ്പിത്തം, വയറിളക്കം, രോഗങ്ങള്‍ പോലുളള പകര്‍ച്ച വ്യാധികള്‍ക്ക് സാദ്ധ്യതയുണ്ടാകും. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. എല്ലാ കിണറുകളും കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

രോഗാരംഭത്തിലെ ചികിത്സ ലഭിച്ചാല്‍ വളരെ എളുപ്പത്തില്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് എലിപ്പനി. എലിമൂത്രം, നാല്‍ക്കാലികളുടെ മൂത്രം എന്നിവ വഴി മലിനപ്പെട്ട ഇടങ്ങളില്‍ സമ്പര്‍ക്കമുണ്ടാകുന്നവരിലാണ് രോഗം കണ്ടു വരുന്നത്. ചതുപ്പു പ്രദേശങ്ങളിലോ കാര്‍ഷിക മേഖലയിലോ തൊഴിലുറപ്പു മേഖലയിലോ ജോലി ചെയ്യുന്നവര്‍ക്ക് രോഗബാധയ്‌ക്ക് സാദ്ധ്യത കൂടുതലാണ്. ഇത്തരം വിഭാഗത്തിലുളളവര്‍ പ്രതിരോധ മരുന്നുകള്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കണം. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണം. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.എന്‍.പ്രിയ, ജില്ലാ മലേറിയ ഓഫീസര്‍ അനില്‍ കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍, മാസ് മീഡിയ ഓഫീസര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.