പത്തനംതിട്ട: നാഴികയ്ക്ക് നാല്‍പ്പതുവട്ടം വര്‍ഗ്ഗീയതയ്ക്കെതിരേ പൊരുതുന്നു എന്ന് പറയുന്ന സിപിഎം തെരഞ്ഞെടുപ്പില്‍ വിജയം നേടിയത് വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ച്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ പരാമര്‍ശങ്ങളുമെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നു. ആറന്മുള നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച വീണാജോര്‍ജ്ജ് ഓര്‍ത്തഡോക്സ് സഭയുടെ മകളാണെന്നാണ് പ്രചരണം. വീണാജോര്‍ജ്ജിന്റെ വിജയം ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ വിജയമാണെന്ന് അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് എന്ന ഓണ്‍ലൈന്‍ പത്രം പറയുന്നു. കക്ഷി രാഷ്ട്രീയങ്ങള്‍ മറന്ന് സഭാദ്ധ്യക്ഷന്റെ ആഹ്വാനം ശ്രവിച്ച് പ്രവര്‍ത്തിച്ച പത്തനംതിട്ടയിലെ യുവജന പ്രസ്ഥാനത്തിന്റെ കൂട്ടായ വിജയമാണ് ആറന്മുളയിലേതെന്നാണ് ഇവരുടെ വിലയിരുത്തല്‍. എതിര് സ്ഥാനാര്‍ത്ഥി ഇറക്കിയ ലഘുലേഖകള്ക്കെതിരേ ആഞ്ഞടിക്കാന്‍ സഭയുടെ യുവജന പ്രസ്ഥാനം കാട്ടിയ സോഷ്യല്‍ മിഡീയകളെ പ്രകടനങ്ങള്‍ സഭാമക്കളുടെ വോട്ടിനെ വീണയുടെ വിജയത്തിലെത്താന്‍ സഹായിച്ചെന്നും പത്രം പറയുന്നു. കഴിവു തെളിയിച്ച മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മന്ത്രിപദത്തിലേക്ക് വീണയെ പരിഗണിക്കണമെന്ന സൂചനയും ഇവര്‍ നല്‍കുന്നുണ്ട്.
ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയുടെ ഭാര്യയെ എല്‍ഡിഎഫ് സ്ഥാനാര്ത്ഥിയാക്കിയതുകൊണ്ടാണ് കുന്നംകുളം, തിരുവല്ല, അടൂര്‍ തുടങ്ങി 12 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വിജയിക്കാനായതെന്ന പ്രചരണവും നടത്തുന്നതായി സഭാവിശ്വാസികള്‍ തന്നെ കുറ്റപ്പെടുത്തുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷ വേളയില്‍ ഓര്‍ത്തഡോക്സ് സഭയുടെ വൈദികരടക്കം ഹാരമണിയിക്കാനും അണികളോടൊപ്പം വിജയനൃത്തം ചെയ്യാനും മുന്നിട്ടിറങ്ങിയിരുന്നു. വൈദികരുടെ ആഹ്ലാദപ്രകടനത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലുംവൈദികരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നെന്ന് പുറമേ പറയുമ്പോഴും അതിനെ വളര്‍ത്താനും കൂടെ കൂട്ടാനുമാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ഇതില്‍ വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: