തിരുവല്ല: തിരുവന്‍വണ്ടൂരില്‍ ശ്രീഗോശാലകൃഷ്ണ വിഗ്രഹലബ്ദി സ്മാരകമഹായജ്ഞത്തിന് സമാ പനമായി.കഴിഞ്ഞ ദിവസം നടന്ന ഗജമേളയില്‍ കാണികളില്‍ പൂരപ്പെരുമചൊരിഞ്ഞ് പഞ്ചാരിയുടെ മേളപ്പെരുക്കത്തില്‍ ഗജവീരന്മാര് അണിനിരന്നു.ആനച്ചന്തത്തിനൊപ്പം കൂടമാറ്റവുംകൂടി ചേര്‍ന്നപ്പോള്‍ സായാഹ്നം ദൃശ്യവിരുന്നായി. തിരുവന്‍വണ്ടൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ മൈതാനിയില്‍ ഗജമേളയും കുടമാറ്റവും അരങ്ങേറിയത്.രാവിലെ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടോടെയാണ് ഗജമേളയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. യജ്ഞത്തിന് സമാപനം കുറിച്ച് തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും ഗജവീരന്മാര്, നിശ്ചലദൃശ്യങ്ങള്‍, അലങ്കരിച്ച വാഹനങ്ങള്‍, കരകം, പഞ്ചവാദ്യം, നാദസ്വരം, തെയ്യം, കാവടി, തൃശ്ശൂര്‍ കാവടി, താലപ്പൊലി എന്നിവയുടെ അകമ്പടിയോടുകൂടിയുളള ഘോഷയാത്രയും നടന്നു.ഘോഷയാത്ര മൈതാനത്ത് പ്രവേശിച്ചതോടെ മേളം ആരംഭിച്ചു. തൃശൂര്‍പൂരത്തിന്റെ അമരക്കാരന് തിരുവല്ല രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം കണ്ണുകള്‍ക്കും, കാതുകള്‍ക്കും നവ്യാനുഭൂതിയാണ് പകര്‍ന്നു നല്‍കിയത്. കൈകള്‍ ഉയര്‍ത്തി താളം പിടിച്ച് മൈതാനത്ത് എത്തിയ നൂറ് കണക്കിന് ആളുകള്‍ മേളത്തോടൊപ്പം തങ്ങളുടെ സാന്നിധ്യവും അറിയിച്ചു. മേളത്തിനൊടുവില്‍ വര്‍ണ്ണങ്ങള്‍ കുടകളായി വിടര്‍ന്നു ജനസാഗരത്തിനുമുന്പില് അണിനിരന്ന കരിവീര•ാര്‍ക്ക് മുകളില്‍ നിറങ്ങള്‍ കുടകളായി കയറിക്കയറിവന്നും. തൃശൂര്‍ പാറമേക്കാവ് പൂരസമിതിയുടെ നേതൃത്വത്തിലാണ് കുടമാറ്റം ഒരുക്കിയത്.ഗജമേളയില്‍ പതിനഞ്ചോളം ഗജവീര•ാര്‍ അണിനിരന്നു.കൂട്ടത്തിലെ തലപ്പൊക്കക്കാരന്‍ പുതുപ്പള്ളി കേശവനാണ് ഗോശാലകൃഷ്ണന്റെ തിടമ്പേറ്റിയത്. അമ്പലപ്പുഴ വിജയകൃഷ്ണനും,പല്ലാട്ട് ബ്രഹ്മദത്തനും അകമ്പടി തിടമ്പുകള് ഏറ്റി.ഗജമേളയുടെ ഉദ്ഘാടനം സിനിമാതാരം മനുവര്‍മ്മയും കലാഭവന്‍ പ്രചോദും നിര്‍വ്വഹിച്ചു. ശ്രീഗോശാലകൃഷ്ണ വിഗ്രഹലബ്ദി ആഘോഷസമിതി ചെയര്മാന് മോഹനന് വല്യവീട്ടില്‍, ജനറല്‍ കണ്‍വീനര്‍ എസ്.കെ.രാജീവ്, ഉപദേശക സമിതി പ്രസിഡന്റ് സജി കുമാര്‍, സെക്രട്ടറി റ്റി.ഗോപി,കെ.കെ.ജയരാമന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: